റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മമ്മൂക്ക ബര്‍ത്ത്‌ഡേയ്ക്ക് വിളിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞ കുറുമ്പിയ്ക്ക് മെഗാസ്റ്റാറിന്റെ സമ്മാനമെത്തി

September 12, 2020 - 8:51 pm

കൊച്ചി: മമ്മൂക്ക എന്നെ ബര്‍ത്ത്‌ഡേയ്ക്ക് വിളിച്ചില്ലെന്ന് പറഞ്ഞ് കരഞ്ഞ കുറുമ്പിയ്ക്ക് മെഗാസ്റ്റാറിന്റെ സമ്മാനമെത്തി. പീലി എന്ന നാലു വയസുകാരിയുടെ പിറന്നാളിനാണ് മമ്മൂട്ടി കേക്കും സമ്മാനങ്ങളുമയച്ചത്. കേക്ക് മുറിച്ച ശേഷം മമ്മൂക്ക പീലിക്കുട്ടിയുമായി വീഡിയോ കോളില്‍ സംസാരിക്കുകയും ചെയ്തു.

മലപ്പുറം പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് സ്വദേശി പുന്നക്കാടന്‍ ഹാമിദലിയുടെയും സജിലയുടേയും മകളാണ് പീലി. ‘ഹാപ്പി ബര്‍ത്ത്‌ഡേയ് പീലിമോള്‍, വിത്ത് ലവ് മമ്മൂട്ടി’ എന്നെഴുതിയ കേക്കാണ് പീലിമോള്‍ക്കായി മമ്മൂട്ടി കൊടുത്തയച്ചത്. വീട്ടുകാര്‍ തയ്യാറാക്കി വച്ച കേക്ക് പിതാവ് ഹമീദ് തന്നെ മാറ്റി വെച്ചു. എന്നിട്ട് മമ്മൂക്ക സമ്മാനിച്ച കേക്ക് മുറിച്ച് ആഘോഷം അടിപൊളിയാക്കി. കേക്കില്‍ മാത്രം ഒതുങ്ങിയില്ല മമ്മൂക്കയുടെ സമ്മാനങ്ങള്‍. കൊച്ചിയിലെ യുവ ഫാഷന്‍ ഡിസൈനറായ ബെന്‍ ജോണ്‍സണ്‍ പ്രത്യേകം നെയ്‌തെടുത്ത ഉടുപ്പാണ് പീലിക്കായി കൊടുത്തുവിട്ടത്.

അങ്കമാലി ചമ്പന്നൂര്‍ സ്വദേശികളായ ജോസ് പോളും ബിജു പൗലോസും മമ്മൂട്ടിയുടെ സമ്മാനങ്ങളുമായി പെരിന്തല്‍മണ്ണയില്‍ എത്തി പീലിമോള്‍ക്കു കൈമാറി. കടുത്ത മമ്മൂട്ടി ആരാധകരാണ് ഹാമിദലിയും കുടുംബവും. മമ്മൂക്കയുടെ ബര്‍ത്‌ഡേയാണെന്ന് യാദൃശ്ചികമായി വീട്ടില്‍ പറഞ്ഞതും മമ്മൂക്ക ബര്‍ത്‌ഡേയ്ക്ക് വിളിച്ചില്ലെന്ന് പറഞ്ഞ് പീലി കരയാന്‍ തുടങ്ങി. ഈ ദൃശ്യങ്ങള്‍ ഹമീദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് മമ്മൂക്ക ഈ കുഞ്ഞ് ആരാധികയെ കുറിച്ചറിഞ്ഞതും സമ്മാനങ്ങള്‍ നല്‍കിയതും .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *