11-09-2020 , വെള്ളിയാഴ്ച സംസ്ഥാന സർക്കാർ വിളിച്ചുകൂട്ടുന്ന സർവകക്ഷിയോഗം

തിരുവനന്തപുരം : 11-09-2020 , വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സംസ്ഥാന സർക്കാർ സർവകക്ഷിയോഗം വിളിച്ചുചേർക്കും. ഉപതെരഞ്ഞെടുപ്പുമായി സംബന്ധിച്ച ഏകാഭിപ്രായം ഉണ്ടാക്കുന്നതിനാണ് യോഗം വിളിച്ചു കൂട്ടുന്നത്. യോഗത്തിലെ തീരുമാനം അനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് സർക്കാരിൻറെ നീക്കം. കുറച്ചു മാസങ്ങൾക്ക് വേണ്ടി മാത്രമായി തെരഞ്ഞെടുപ്പ് വേണ്ട എന്നാണ് ആണ് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും പറയുന്നത്. ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും അഭിപ്രായം ഇതുതന്നെയാണ്.

വ്യക്തമായ കാരണങ്ങൾ ഇല്ലാതെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ആവില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിരുന്നു.സീറ്റ് ഒഴിവുവരുന്ന കാലാവധി മുതൽ പ്രവർത്തനത്തിന് ഒരു കൊല്ലം വരെ സമയമുണ്ടെങ്കിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിയമപ്രകാരമുള്ള ചട്ടം. തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യത്തിലേക്ക് ഭരണപ്രതിപക്ഷ കക്ഷികൾ എത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന നിലപാടിലാണ് യുഡിഎഫ് .

Share
അഭിപ്രായം എഴുതാം