റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഴവങ്ങാടിയിൽ കാണാതായ ഓട്ടോറിക്ഷ ഡ്രൈവറുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി

September 6, 2020 - 6:26 pm

പഴയങ്ങാടി: കഴിഞ്ഞ ദിവസം വളപട്ടണം പുഴയിൽ നിന്നും കണ്ടെത്തിയ ഓട്ടോ ഡ്രൈവറുടെ മൃതദേഹം സംസ്കരിച്ചു. കണ്ണപുരത്ത് നിന്ന് കാണാതായിരുന്നു.

കണ്ണപുരം ചൈനക്ലേ റോഡിലെ കടയൻ ഹൗസിൽ ചന്ദ്രൻ തമ്പാന്റെ മൃതദേഹമാണ് വളപട്ടണം പുഴയിലെ അഴീക്കൽ പുലിമുട്ടിനു സമീപത്തു നിന്ന് കണ്ടെത്തിയത്.

ഇദ്ദേഹത്തെ കാണാനില്ലെന്ന്‌ ബന്ധുക്കൾ കണ്ണപുരം പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ ഓട്ടോയും മൊബൈൽ ഫോണും പേഴ്‌സും ചെരിപ്പും വളപട്ടണം പാലത്തിന് സമീപത്ത് കണ്ടെത്തിയിരുന്നു. ആത്മഹത്യയാണെന്ന് പോലീസ് അറിയിച്ചു. മൃതദേഹം സംസ്കരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *