തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതിയായ ഉണ്ണി പിടിക്കപ്പെടുന്നതിനു മുമ്പ് ആത്മഹത്യക്കു ശ്രമിച്ചതായി പോലീസ്. കൊലപാതകത്തെ തുടർന്ന് ഒളിവിൽ പോയ ഇയാൾ ഒടുവിൽ കാട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. അവിടെ വച്ച് മരത്തിൽ തൂങ്ങി മരിക്കാൻ ശ്രമിച്ചു. മരക്കൊമ്പ് ഒടിഞ്ഞു താഴെ വീഴുകയായിരുന്നു. അങ്ങനെ ആ ശ്രമം ഉപേക്ഷിച്ചു. മറ്റൊരുകൊലപാതക കേസിലെ പ്രതി കൂടിയാണ് ഉണ്ണി. വെഞ്ഞാറമൂട് പൊലീസ് ചാർജ് ചെയ്തിട്ടുള്ള കേസിന്റെ വിചാരണ ഘട്ടത്തിലാണ് രണ്ടാമത്തെ കേസ് ഉണ്ടാകുന്നത്.
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

