കട്ടപ്പന:കട്ടപ്പനയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ അറസ്‌റ്റിലായ നേതാക്കളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ആന്‍റിജന്‍ പരിശോധനയിലാണ് ഫലം പോസി റ്റീവായത്. ഫലം പോസിറ്റീവയതോടെ അദ്ദേഹത്തിന് ജാമ്യം നല്‍കി കട്ടപ്പനയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്ര ത്തിലേക്ക് മാറ്റി. ഇദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ മൂന്ന് സിപിഒ മാരും പോലീസ് ഡ്രൈവറും സമ്പര്‍ക്കമുണ്ടായ ഹോംഗാര്‍ഡും നിരീക്ഷണത്തില്‍ പ്രവേശിച്ചു. അറസ്റ്റിലായ മറ്റ് മൂന്നുപേര്‍ മുട്ടത്തെ കോവിഡ് പരിശോധനാ കേന്ദ്രത്തിലാണ്.
കട്ടപ്പന പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഘര്‍ ഷത്തില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ് തിരുന്നു. കെ.എസ്.യു സംസ്ഥാന സെക്രട്ടറി അരുണ്‍ രാജേന്ദ്രന്‍, ഇടുക്കി ജില്ലാ കമ്മറ്റിയംഗം ടിനുദേവസ്യാ, എന്നിവരാണ് അറസ്റ്റിലായത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെഎസ് അരുണ്‍,പീരുമേട് നിയോജക മണ്ഡലം പ്രസിഡന്‍റ് ഫ്രാന്‍സിസ് അറക്കപ്പറമ്പില്‍ എന്നിവര്‍ കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ കീഴടങ്ങി.
പോലീസിന്‍റെ കൃത്യ നിര്‍വഹണം തടസപ്പെടുത്തി, പൊതു മുതല്‍ നശിപ്പിച്ചു, കോവിഡ് നിയമം ലംഘിച്ച് സംഘം ചേര്‍ന്നു എന്നീകുറ്റങ്ങള്‍ക്ക് 80-ലധികം പേര്‍ക്കെതിരെ കേസെടുത്തി രുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ഉള്‍പ്പടെ മുതിര്‍ന്ന നേതാ ക്കള്‍ മാര്‍ച്ചില്‍ പങ്കെടുത്തിരുന്നു.




