റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്
കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം ഇ​​​രു​​​വ​​​രും ലോ​​​ക​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​നും യു​​​ദ്ധ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നും ആ​​​ഹ്വാ​​​നം ചെ​​​യ്തു.

കാ​​​ന്‍റ​​​ർ​​​ബ​​​റി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പ്സാ​​​റാ മു​​​ല്ല​​​ലി ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

April 28, 2026 - 8:37 am

.

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ആം​​​ഗ്ലി​​​ക്ക​​​ൻ സ​​​ഭ​​​യു​​​ടെ പ്ര​​​ഥ​​​മ വ​​​നി​​​താ അ​​​ധ്യ​​​ക്ഷ​​​യും കാ​​​ന്‍റ​​​ർ​​​ബ​​​റി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ സാ​​​റാ മു​​​ല്ല​​​ലി ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.വ​​​ത്തി​​​ക്കാ​​​നി​​​ലെ​​​ അ​​​പ്പ​​​സ്തൊ​​​ലി​​​ക് കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം പ​​​ര​​​സ്പ​​​രം സ​​​മ്മാ​​​ന​​​ങ്ങ​​​ൾ കൈ​​​മാ​​​റി​​​യ ഇ​​​രു​​​വ​​​രും ഒ​​​രു​​​മി​​​ച്ചു പ്രാ​​​ർ​​​ഥി​​​ച്ചു. അ​​​പ്പ​​​സ്തൊ​​​ലി​​​ക് കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ 17-ാം നൂ​​​റ്റാ​​​ണ്ടി​​​ൽ പ​​​ണി​​​ക​​​ഴി​​​പ്പി​​​ച്ച ഉ​​​ർ​​​ബ​​​ൻ എ​​​ട്ടാ​​​മ​​​ൻ ചാ​​​പ്പ​​​ലി​​​ലാ​​​ണ് ഇ​​​രു​​​വ​​​രും ഒ​​​രു​​​മി​​​ച്ചു പ്രാ​​​ർ​​​ഥി​​​ച്ച​​​ത്. കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​​ശേ​​​ഷം ഇ​​​രു​​​വ​​​രും ലോ​​​ക​​​സ​​​മാ​​​ധാ​​​ന​​​ത്തി​​​നും യു​​​ദ്ധ​​​ങ്ങ​​​ൾ അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നും ആ​​​ഹ്വാ​​​നം ചെ​​​യ്തു.

ക്രൈ​​​സ്ത​​​വ​​​ർ​​​ക്കി​​​ട​​​യി​​​ലെ ഭി​​​ന്ന​​​ത​​​ക​​​ൾ സ​​​മാ​​​ധാ​​​നം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ൽ​​​കാ​​​നു​​​ള്ള ന​​​മ്മു​​​ടെ ക​​​ഴി​​​വി​​​നെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തും,

അ​​​ഭി​​​പ്രാ​​​യ​​​വ്യ​​​ത്യാ​​​സ​​​ങ്ങ​​​ൾ മ​​​റ​​​ന്ന് ഇ​​​രു സ​​​ഭാ​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളും പ​​​ര​​​സ്‌​​​പര ഐ​​​ക്യ​​​ത്തോ​​​ടെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യും മു​​​ന്നോ​​​ട്ടു​​​പോ​​​ക​​​ണ​​​മെ​​​ന്ന് കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ ആ​​​ഹ്വാ​​​നം ചെ​​​യ്തു. ക്രൈ​​​സ്ത​​​വ​​​ർ​​​ക്കി​​​ട​​​യി​​​ലെ ഭി​​​ന്ന​​​ത​​​ക​​​ൾ, ലോ​​​ക​​​ത്തി​​​ന് ഈ​​​ശോ​​​മി​​​ശി​​​ഹാ​​​യു​​​ടെ സ​​​മാ​​​ധാ​​​നം ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ൽ​​​കാ​​​നു​​​ള്ള ന​​​മ്മു​​​ടെ ക​​​ഴി​​​വി​​​നെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്നു​​​വെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. ലോ​​​കം ന​​​മ്മു​​​ടെ ആ​​​ഹ്വാ​​​ന​​​ങ്ങ​​​ളെ ഹൃ​​​ദ​​​യ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ സു​​​വി​​​ശേ​​​ഷ പ്ര​​​ഘോ​​​ഷ​​​ണ​​​ത്തി​​​നു വി​​​ഘാ​​​ത​​​മാ​​​കു​​​ന്ന ഏ​​​തൊ​​​രു ത​​​ട​​​സ​​​വും നീ​​​ക്കം ചെ​​​യ്യാ​​​ൻ നാം ​​​പ്രാ​​​ർ​​​ഥ​​​ന​​​യി​​​ലും ശ്ര​​​മ​​​ങ്ങ​​​ളി​​​ലും ഒ​​​ത്തൊ​​​രു​​​മ​​​യു​​​ള്ള​​​വ​​​രാ​​​യി​​​രി​​​ക്ക​​​ണം.

വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും അ​​​ഭി​​​പ്രാ​​​യവ്യ​​​ത്യാ​​​സ​​​ങ്ങ​​​ളും ക്രി​​​സ്തു​​​വി​​​നെ ഒ​​​രു​​​മി​​​ച്ച് ലോ​​​ക​​​ത്തി​​​നു മു​​​ന്നി​​​ൽ പ്ര​​​ഘോ​​​ഷി​​​ക്കാ​​​ൻ ന​​​മ്മെ ത​​​ട​​​യാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​ത്

വെ​​​ല്ലു​​​വി​​​ളി​​​ക​​​ളും അ​​​ഭി​​​പ്രാ​​​യവ്യ​​​ത്യാ​​​സ​​​ങ്ങ​​​ളു​​​മു​​​ണ്ടെ​​​ങ്കി​​​ലും അ​​​തൊ​​​ന്നും ക്രി​​​സ്തു​​​വി​​​നെ ഒ​​​രു​​​മി​​​ച്ച് ലോ​​​ക​​​ത്തി​​​നു മു​​​ന്നി​​​ൽ പ്ര​​​ഘോ​​​ഷി​​​ക്കാ​​​ൻ ന​​​മ്മെ ത​​​ട​​​യാ​​​ൻ അ​​​നു​​​വ​​​ദി​​​ക്ക​​​രു​​​ത്. വി​​​ശ്വാ​​​സ​​​ത്തി​​​ലും കൂ​​​ദാ​​​ശാ​​​ജീ​​​വി​​​ത​​​ത്തി​​​ലും സ​​​മ്പൂ​​​ർ​​​ണ കൂ​​​ട്ടാ​​​യ്മ പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യും ആം​​​ഗ്ലി​​​ക്ക​​​ൻ സ​​​ഭ​​​യും ത​​​മ്മി​​​ൽ പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ളാ​​​യി തു​​​ട​​​രു​​​ന്ന ദൈ​​​വ​​​ശാ​​​സ്ത്ര സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ളെ അ​​​നു​​​സ്മ​​​രി​​​ച്ച മാ​​​ർ​​​പാ​​​പ്പ, സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ൾ​​​ക്കി​​​ട​​​യി​​​ലും ഈ ​​​എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ യാ​​​ത്ര ഫ​​​ലം ക​​​ണ്ടി​​​ട്ടു​​​ണ്ടെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി.

റോ​​​മി​​​ലെ ആം​​​ഗ്ലി​​​ക്ക​​​ൻ സെ​​​ന്‍റ​​​റി​​​ന്‍റെ ശു​​​ശ്രൂ​​​ഷ​​​യോ​​​ടു​​​ള്ള ന​​​ന്ദി അ​​​റി​​​യി​​​ച്ച് മാ​​​ർ​​​പാ​​​പ്പ,

ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മു​​​ല്ല​​​ലി​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു ന​​​ന്ദി പ​​​റ​​​ഞ്ഞ മാ​​​ർ​​​പാ​​​പ്പ, ആം​​​ഗ്ലി​​​ക്ക​​​ൻ സ​​​ഭ​​​യും ക​​​ത്തോ​​​ലി​​​ക്കാ​​​ സ​​​ഭ​​​യും പ​​​രി​​​ശു​​​ദ്ധാ​​​ത്മാ​​​വി​​​നാ​​​ൽ ന​​​യി​​​ക്ക​​​പ്പെ​​​ട്ട് സൗ​​​ഹൃ​​​ദ​​​ത്തി​​​ലും സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ലും ഒ​​​രു​​​മി​​​ച്ച് യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​ത് തു​​​ട​​​ര​​​ട്ടെ​​​യെ​​​ന്നും പ്രാ​​​ർ​​​ഥി​​​ച്ചു.ഈ​​​സ്റ്റ​​​ർ കാ​​​ല​​​ത്ത് കാ​​​ന്‍റ​​​ർ​​​ബ​​​റി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​നെ സ്വീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ലു​​​ള്ള സ​​​ന്തോ​​​ഷം അ​​​റി​​​യി​​​ച്ച മാ​​​ർ​​​പാ​​​പ്പ, 60 വ​​​ർ​​​ഷം മു​​​മ്പ് വി​​​ശു​​​ദ്ധ പോ​​​ൾ ആ​​​റാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യും അ​​​ന്ന​​​ത്തെ കാ​​​ന്‍റ​​​ർ​​​ബ​​​റി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മൈ​​​ക്കി​​​ൾ റാം​​​സെ​​​യും ത​​​മ്മി​​​ൽ ന​​​ട​​​ന്ന ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ അ​​​നു​​​സ്മ​​​രി​​​ച്ചു. റോ​​​മി​​​ലെ ആം​​​ഗ്ലി​​​ക്ക​​​ൻ സെ​​​ന്‍റ​​​റി​​​ന്‍റെ ശു​​​ശ്രൂ​​​ഷ​​​യോ​​​ടു​​​ള്ള ന​​​ന്ദി അ​​​റി​​​യി​​​ച്ച മാ​​​ർ​​​പാ​​​പ്പ, വ​​​ത്തി​​​ക്കാ​​​നി​​​ൽ കാ​​​ന്‍റ​​​ർ​​​ബ​​​റി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​നെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ക്കു​​​ന്ന ബി​​​ഷ​​​പ് ആ​​​ന്‍റ​​​ണി ബോ​​​ളി​​​നെ അ​​​ഭി​​​വാ​​​ദ്യം ചെ​​​യ്യു​​​ക​​​യു​​​മു​​​ണ്ടാ​​​യി.

മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് സാ​​​റാ മു​​​ല്ല​​​ലി പി​​​ന്തു​​​ണ അ​​​റി​​​യി​​​ച്ചു.

യു​​​ദ്ധ​​​ത്തി​​​നെ​​​തി​​​രേ ക​​​ടു​​​ത്ത നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​ന്ന മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് സാ​​​റാ മു​​​ല്ല​​​ലി പി​​​ന്തു​​​ണ അ​​​റി​​​യി​​​ച്ചു. ലോ​​​ക​​​ത്തി​​​ലെ നി​​​ര​​​വ​​​ധി അ​​​നീ​​​തി​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് അ​​​ങ്ങ് ശ​​​ക്ത​​​മാ​​​യി സം​​​സാ​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നും പ്ര​​​ത്യാ​​​ശ​​​യെ​​​ക്കു​​​റി​​​ച്ച് അ​​​തി​​​ലും ശ​​​ക്ത​​​മാ​​​യി അ​​​ങ്ങ് സം​​​സാ​​​രി​​​ക്കു​​​ന്നു​​​വെ​​​ന്നും ലെ​​​യോ മാ​​​ർ​​​പാ​​​പ്പ​​​യോ​​​ട് സാ​​​റാ മു​​​ല്ല​​​ലി പ​​​റ​​​ഞ്ഞു. ആ​​​ഫ്രി​​​ക്ക​​​യി​​​ലേ​​​ക്കു​​​ള്ള അ​​​ങ്ങ​​​യു​​​ടെ തീ​​​ർ​​​ഥാ​​​ട​​​നം ജീ​​​വ​​​നും സ​​​ന്തോ​​​ഷ​​​വും നി​​​റ​​​ഞ്ഞ​​​താ​​​യി​​​രു​​​ന്നു. ഈ ​​​സ​​​മ​​​യ​​​ത്ത് ലോ​​​ക​​​ത്തി​​​ന് ഈ ​​​സ​​​ന്ദേ​​​ശം ആ​​​വ​​​ശ്യ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും സാ​​​റാ മു​​​ല്ല​​​ലി മാ​​​ർ​​​പാ​​​പ്പ​​​യോ​​​ടു പ​​​റ​​​ഞ്ഞു.

.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *