റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എഡിജിപി മാര്‍ക്ക്‌ സ്ഥാനക്കയറ്റം

September 2, 2020 - 10:57 am

തിരുവനന്തപുരം: മുതിര്‍ന്ന എഡിജിപിമാരായ ടോമിന്‍ ജെ തച്ചങ്കരി, അരുണ്‍ കുമാര്‍ സിന്‍ഹ എന്നിവര്‍ക്ക്‌ സ്ഥാനകയറ്റം നല്‍കി . നിലവില്‍ ക്രൈം ബ്രാഞ്ച്‌ മേധാവിയാണ്‌ തച്ചങ്കരി. റോഡ്‌സേഫ്‌റ്റി കമ്മീഷണര്‍ എന്‍ ശങ്കര്‍ റെഡ്ഡി വിരമിക്കുന്ന ഒഴിവിലേക്കാണ്‌ തച്ചങ്കരിയെ നിയമിക്കുന്നത്‌.

കോഴിക്കോട്‌ ,ആലപ്പുഴ, ഇടുക്കി, എറണാകുളം ,പാലക്കാട്‌ കണ്ണൂര്‍,എന്നീ ജില്ലകളില്‍ പോലീസ്‌ മേധാവിയായി തച്ചങ്കരി പ്രവര്‍ത്തിച്ചിരുന്നു. കണ്ണൂര്‍ റേഞ്ച്‌ ഐജി,പോലീസ്‌ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ എഡിജിപി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എന്നീ നിലകളിലും നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവിയായും തച്ചങ്കരി സേവനം അനുഷ്ടിച്ചുിട്ടുണ്ട്‌. വിരമിക്കാന്‍ മൂന്നുവര്‍ഷത്തെ കാലാവധിയാണുളളത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *