റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെസ്സിയ്ക്കായി വലവിരിച്ച് സിറ്റിയും പി എസ് ജി ഉം

August 26, 2020 - 10:17 am

ലണ്ടൻ: ബാഴ്സലോണ വിട്ടു വരുന്ന ലയണൽ മെസ്സിയ്ക്കായി വലവിരിച്ച് കാത്തിരിക്കുകയാണ് പല ക്ലബ്ബുകളും.

മാഞ്ചസ്റ്റർ സിറ്റിയും പി.എസ്.ജി യുമാണ് ഇവയിൽ മുന്നിൽ. ഇതിൽ തന്നെ സിറ്റിയ്ക്കാണ് കൂടുതൽ സാധ്യത കൽപിക്കുന്നത്. സിറ്റി മാനേജുമെൻറുമായുള്ള കൂടിയാലോചനകൾ മെസ്സി ഇതിനോടകം തന്നെ ആരംഭിച്ചതായും യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

അതേ സമയം ലയണൽ മെസ്സി ബാഴ്സലോണ വിടുന്നതിൽ ബാഴ്സ ആരാധകർ കടുത്ത നിരാശയിലാണ് . ക്ലബ്ബ് മാനേജ്മെൻറിനെതിരെ രൂക്ഷമായ ഭാഷയിലാണ് പലരും സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *