റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘ഞങ്ങൾ നിങ്ങളെ മറക്കില്ല, ഗുഡ് ബൈ ‘ മെസ്സിയ്ക്കായി കാറ്റലോണിയൻ പ്രസിഡന്റിന്റെ ട്വീറ്റ് ആശംസകളുമായി സഹതാരങ്ങളും

August 26, 2020 - 9:37 am

കാറ്റലോണിയ : ബാഴ്സലോണ വിടാൻ മെസ്സി തീരുമാനിച്ചതായുള്ള വാർത്ത വന്നയുടൻ വൈകാരികമായ പ്രതികരണങ്ങളാണ് പല കോണുകളിൽ നിന്നും ഉണ്ടാകുന്നത് .

കാറ്റലോണിയൻ പ്രസിഡന്റ് ക്വിം ടോറയുടെ ട്വീറ്റ് ഇങ്ങനെയാണ്

“കാറ്റലോണിയ നിങ്ങളുടെ വീടാണ് ,നിങ്ങൾ പുറത്തെടുത്ത അസാധാരണ പ്രകടനങ്ങളോട് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കും , നിങ്ങളെ മറക്കാൻ കാറ്റലോണിയയ്ക്ക് സാധിക്കില്ല, ലോകത്തിലെ ഏറ്റവും മികച്ച സൗമ്യനും കുലീനനുമായ ഒരു താരത്തിനൊപ്പം കുറച്ച് കാലം ജീവിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണ് “

മെസ്സിയുടെ തീരുമാനത്തിന് പിൻതുണയുമായി സഹതാരമായ ലൂയി സുവാരസും
എത്തി. മെസ്സിയ്ക്ക് ആശംസകളർപ്പിച്ചാണ് സുവാരസ് ട്വീറ്റ് ചെയ്തത്. മുൻ പ്രതിരോധ താരം പ്യുയോളും മെസ്സിയെ അഭിനന്ദിച്ച് രംഗത്തു വന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *