വാഷിംഗ്ടൺ :ചൈനീസ് കമ്പനികളുടെ വളർച്ച അമേരിക്കയ്ക്ക് ഭീഷണിയാണെന്ന് ഫെയ്സ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പ് നൽകിയിരുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
2019 ഒക്ടോബർ മാസം ഒരു സ്വകാര്യ ഡിന്നർ പാർട്ടിയിൽ വച്ചാണ് ട്രംപിനോട് ചൈനീസ് കമ്പനികളുടെ വളർച്ചയിലുള്ള ആശങ്ക ഫെയ്സ്ബുക്ക് തലവൻ
പങ്കുവെച്ചത്.
ടിക് ടോക്കിന്റെ പേരെടുത്തു പറഞ്ഞ് സുക്കർബർഗ് അമേരിക്കൻ സെനറ്റർ മാരോട് സംസാരിച്ചതായും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു
ഈ മാസം ആദ്യം ചൈനീസ് അപ്ലിക്കേഷനായ ടിക്ടോക്കിനെതിരെ ഡൊണാൾഡ് ട്രംപ് രംഗത്തുവന്നിരുന്നു
ഡൊണാൾഡ് ട്രംപും ഫേസ്ബുക്കും തമ്മിലുള്ള ബന്ധം കഴിഞ്ഞവർഷം വരെ അത്ര സുഖകരമായിരുന്നില്ല