സല്‍മാന്റെ ഇടപെടലല്ല, കഠിനാധ്വാനത്തിലൂടെ മാത്രമാണ് ബോളിവുഡില്‍ നിലനില്‍ക്കുന്നതെന്ന് സരീന്‍ ഖാന്‍

മുംബൈ: കഠിനാധ്വാനത്തിലൂടെ മാത്രമാണ് ബോളിവുഡില്‍ ഇപ്പോഴുള്ള പ്രശസ്തിയിലെത്തിയതെന്ന് ബോളിവുഡ് നടി സരീന്‍ ഖാന്‍. സല്‍മാന്‍ ഖാന്റെ ഇടപെടലാണ് തനിക്ക് സിനിമ കിട്ടാന്‍ കാരണമെന്നത് തെറ്റിദ്ധാരണയാണെന്നും അത് ശരിയല്ലെന്നും അവര്‍ പറഞ്ഞു.

നടന്റെ വീര്‍ എന്ന ചിത്രത്തിലൂടെയാണ് നടി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. അതേസമയം, തന്റെ ജോലിയെക്കുറിച്ചും ആശങ്കയുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.ഒന്നും ഉറപ്പില്ലാത്ത ഒരിടത്തു നിന്നാണ് എന്റെ വരുമാന മാര്‍ഗ്ഗം. നിങ്ങള്‍ക്ക് എപ്പോഴാണ് കൂടുതല്‍ ജോലി ലഭിക്കുകയെന്ന് നിങ്ങള്‍ക്കറിയില്ല. എന്നാല്‍ ബോളിവുഡില്‍ മുന്‍ താരങ്ങളുടെ മക്കള്‍ക്കും സുഹൃത്തുക്കളായ ആളുകള്‍ക്കും എല്ലാം വളരെ എളുപ്പത്തില്‍ ജോലി ലഭിക്കും. കഴിവുണ്ടോ ഇല്ലയോ എന്ന് പോലും കാണിക്കാന്‍അവസരം ലഭിക്കാത്തതില്‍ വിഷമമുണ്ടെന്നും അവര്‍ പറഞ്ഞു.

മോഡലിംഗ് രംഗത്തുനിന്നുമാണ് സരീന്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. വീറില്‍ മികച്ച പ്രകടനമാണ് ചിത്രത്തില്‍ സരീന്‍ കാഴ്ചവെച്ചത്. റെഡി എന്ന ചിത്രത്തിലാണ് പിന്നീട് അഭിനയിച്ചത്.ചിത്രത്തില്‍ സെക്സി ആന്റ് ബോള്‍ഡ് ആയ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.തന്നെ തേടിയെത്തുന്ന ഏതു കഥാപാത്രത്തെയും മികച്ചതാക്കാന്‍ താരം ശ്രമിക്കാറുണ്ട്.

Share
അഭിപ്രായം എഴുതാം