റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പട്ടിണിയുടെ കഥകള്‍ ഓര്‍മിച്ച് അര്‍ജുന അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ട വനിതാ താരം

August 25, 2020 - 4:43 pm

മുംബൈ: കടുത്ത ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കഥകള്‍ പറയുകയാണ് അര്‍ജുന അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ വനിതാ ഖൊ ഖൊ ടീമിന്റെ മുന്‍ ക്യാപ്റ്റനായ സരിക കാലെ. പത്തു വര്‍ഷക്കാലം താന്‍ ജീവിച്ചത് ഒറ്റ നേരം ഭക്ഷണം കഴിച്ചിട്ടാണെന്ന് സരിഗ കാലെ പി ടി ഐ ക്കു നല്‍കിയ ഇന്റര്‍വ്യൂവില്‍ പറയുന്നു.


2016 ല്‍ നടന്ന പന്ത്രണ്ടാമത് സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു സരിഗ കാലെ. ഇപ്പോള്‍ മഹാരാഷ്ട്രയില്‍ സ്‌പോര്‍ട്‌സ് ഓഫീസറായി ജോലി നോക്കുകയാണ് 27 കാരിയായ ഈ വനിതാ കായിക താരം.


കടുത്ത ദാരിദ്ര്യത്തിന്റെ ഇടയിലും തന്റെ കുടുംബം കളിയില്‍നിന്ന് തന്നെ പിന്തിരിപ്പിച്ചില്ലെന്ന് സരിക ഓര്‍ക്കുന്നു. ഇന്ന് തന്റെ പേര് അര്‍ജുന അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇന്നെനിക്ക് ഒരു നല്ല ജോലിയുണ്ട്. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. കളിയാണ് എന്നെ ഇവിടെയെല്ലാം എത്തിച്ചത്, സരിക പറയുന്നു.

2016 ല്‍ സാമ്പത്തിക ബുദ്ധിമുട്ട് മൂലം ഖൊ ഖൊ ഉപേക്ഷിക്കാന്‍ സരിക തീരുമാനിച്ചിരുന്നതായി പരിശീലകനും ഹോക്കി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ജോയിന്റ് സെക്രട്ടറിയുമായ ചന്ദ്രജിത്ത് യാദവ് പറയുന്നു. നിരാശയായി വാതിലടച്ച് മുറിക്കകത്തിരുന്ന സരികയെ താനാണ് കളിക്കളത്തിലേക്ക് തിരിച്ചു കൊണ്ടുവന്നതെന്നും അദ്ദേഹം പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *