മുംബൈ: തൊണ്ണൂറുകളിൽ കോളിളക്കം സൃഷ്ടിച്ച ഹർഷദ് മേത്തയും ഓഹരി കുംഭകോണവും ബോളിവുഡിന് പ്രമേയമാകുന്നു. മൂന്നു പതിറ്റാണ്ട് മുൻപത്തെ സാമ്പത്തിക കുറ്റകൃത്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ‘ബിഗ് ബുൾ’ എന്ന ക്രൈം ആക്ഷൻ ചിത്രത്തിലെ ഇലീന ഡിക്രൂസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അഭിഷേക് ബച്ചൻ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്.
ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാകും ചിത്രം പ്രദർശനത്തിനെത്തുക.