റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൈന്റ് സെന്ററുകള്‍ക്ക് തയ്യല്‍ തൊഴിലാളികളുടെ സഹായ ഹസ്തം

August 18, 2020 - 6:38 pm

കാസര്‍കോട്: കോവിഡ് 19 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്ക് കൈതാങ്ങായി തയ്യല്‍ തൊഴിലാളികള്‍. കാസര്‍കോട് ജില്ലയില്‍ 240 പുതപ്പ്, 20 പി.പി.ഇ. കിറ്റ്, 3000 മാസ്‌ക്, 200 ബോട്ടില്‍ സാനിറ്റൈസര്‍, 20 പാക്കറ്റ് ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ എ.ഡി.എം. എന്‍ ദേവിദാസിന് ആള്‍ കേരള ടൈലേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ ഭാരവാഹികള്‍ കൈമാറി. ജില്ലാ സെക്രട്ടറി കെ. വി. രാമചന്ദ്രന്‍, ജില്ലാ പ്രസിഡന്റ് കെ. കുഞ്ഞമ്പു, ജോയിന്റ് സെക്രട്ടറി ശശിധരന്‍, പീതാംബരന്‍ എന്നിവര്‍ പങ്കെടുത്തു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 14 ജില്ലകളിലേയും ആശുപത്രികള്‍, പോലീസ് സ്റ്റേഷന്‍ തുടങ്ങിയ ആവശ്യസേവന വിഭാഗങ്ങളില്‍ ആള്‍കേരള ടൈലേഴ്‌സ് അസോസിയേഷന്‍ ഒന്നാംഘട്ട സഹായമായി ഏഴ് ലക്ഷം മാസ്‌കുകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നു പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് ലക്ഷം രൂപ സംഭാവനയും ഇവര്‍ നല്‍കിയിരുന്നു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7199/Donation.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *