ദുൽഖർ സൽമാൻ അഭിനയിക്കുന്ന ‘മണിയറയിലെ അശോകന്‍’ എന്ന സിനിമയിൽ അഭിനേത്രി മാത്രമല്ല സഹസംവിധായിക കൂടിയാണ് അനുപമ പരമേശ്വരൻ.

കൊച്ചി: ദുൽഖർ സൽമാൻ അഭിനയിക്കുന്ന ‘മണിയറയിലെ അശോകന്‍’ എന്ന സിനിമയിൽ അഭിനേത്രി മാത്രമല്ല സഹസംവിധായിക കൂടിയാണ് അനുപമ പരമേശ്വരൻ. പ്രേമത്തിലെ മേരിയായി മലയാളി പ്രേക്ഷകരുടെ സ്നേഹം പിടിച്ചുപറ്റിയ അനുപമയുടെ പുതിയ ചുവടുവെയ്പാണിത്.

ദുൽഖർ സൽമാൻ നിർമിക്കുന്ന ഈ സിനിമയിൽ സഹസംവിധായികയാകാൻ ഒട്ടും മടിച്ചില്ല അനുപമ. ഒരു സിനിമയെങ്കിലും സംവിധാനം ചെയ്യുകയാണ് തൻ്റെ ഏറ്റവും വലിയ മോഹമെന്ന് അനുപമ പറയുന്നു. അതിനുള്ള തയാറെടുപ്പാണ് സഹസംവിധായികയുടെ വേഷം.

ജോമോൻ്റെ സുവിശേഷങ്ങൾ എന്ന സിനിമ മുതൽ ദുൽഖർ സൽമാനോട് നല്ല സൗഹൃദം പുലർത്തിയിരുന്നു. സംവിധാന മോഹവും പറഞ്ഞു. മണിയറയിലെ അശോകൻ്റെ ചർച്ച നടക്കുമ്പോൾ ദുൽഖർ അത് സഹ സംവിധായികയാകാൻ വിളിക്കുകയായിരുന്നു. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിലും സഹസംവിധാനത്തിന് തയാറെടുത്തിരിക്കുകയാണ് അനുപമ.

ക്യാമറയ്ക്ക് പിന്നിൽ എന്താണെന്നറിയാനുള്ള ആകാംക്ഷ കൊണ്ടാവാം മണിയറയിലെ അശോകൻ്റെ ചിത്രീകരണ സമയത്ത് ഒരു ബുദ്ധിമുട്ടും അനുഭവപ്പെട്ടില്ലെന്ന് അനുപമ പറയുന്നു.

പ്രേമത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന അനുപമ നേരെ പോയത് അന്യഭാഷാചിത്രങ്ങളിലേക്കാണ്. തെലുങ്കിൽ സൂപ്പർ നായികയായി.തമിഴിലും ശ്രദ്ധിക്കപ്പെട്ടു.ജോമോൻ്റെ സുവിശേഷങ്ങൾക്ക് ശേഷം ചെറിയൊരു ഇടവേള പിന്നിട്ടാണ് മണിയറയിലെ അശോകനിൽ നടിയും സഹസംവിധായികയുമായി എത്തുന്നത് .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →