അകാലത്തില്‍ തന്നെ വിട്ടുപിരിഞ്ഞ ശ്രീലതയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട എസ്. പി.ബാലസുബ്രഹ്മണ്യത്തിൻ്റെ പാട്ടിൻ്റെ പശ്ചാത്തലത്തിലാണ് സംഗീതാദരം ഒരുക്കിയത്. പാട്ടിനൊപ്പം ഭാര്യയുടെ അപൂര്‍വചിത്രങ്ങൾ കോര്‍ത്തിണക്കിയ ട്രിബ്യൂട്ട് വിഡിയോയാണ് അദേഹം ഒരുക്കിയത്.
ശ്രീലതയുടെ അവസാന നാളുകളിലെ ചിത്രങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
”ശ്രീ വിട്ടുപോയിട്ട് ഒരു വര്‍ഷം തികയുന്നു. ശ്രീ… ഇതു നിനക്കുവേണ്ടിയുള്ള എന്റെ സ്നേഹാഞ്ജലിയാണ്. ശ്രീയുടെ ചെറുപ്പകാലത്തെ ചിത്രം മുതല്‍ ഞങ്ങള്‍ക്കൊപ്പമുള്ള അവളുടെ അവസാനദിനങ്ങളിലെ ഫോട്ടോകള്‍ അടക്കം ഉപയോഗിച്ചാണ് വിഡിയോ ചെയ്തിരിക്കുന്നത്. പശ്ചാത്തലത്തില്‍ അവളുടെ ഏറ്റവും പ്രിയപ്പെട്ട ഗായകന് എസ്.പി.ബിയുടെ അവള്‍ക്കേറ്റവും ഇഷ്ടപ്പെട്ട ഗാനവും”
വിഡിയോ പങ്കുവച്ചുകൊണ്ട് ബിജു നാരായണന് കുറിച്ചു. വീഡിയോ ആരാധകകർ ഏറ്റെടുത്തു കഴിഞ്ഞു.



