റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍ ജില്ലയില്‍ 38 ക്യാമ്പുകളില്‍ 744 പേര്‍

August 12, 2020 - 3:48 pm

തൃശൂര്‍ : ജില്ലയില്‍ കാലവര്‍ഷക്കെടുതിയെതുടര്‍ന്ന് തൃശൂര്‍, കൊടുങ്ങല്ലൂര്‍, ചാലക്കുടി, മുകുന്ദപുരം, ചാവക്കാട് താലൂക്കുകളിലായി 38 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവയില്‍ 224 കുടുംബങ്ങളിലെ 744 പേരുണ്ട്. 292 സ്ത്രീകളും 278 പുരുഷന്‍മാരും 174 കുട്ടികളുമാണ് ക്യാമ്പുകളിലുള്ളത്. മുതിര്‍ന്ന പൗരന്‍മാരായ 35 പേരും ഭിന്നശേഷിക്കാരായ രണ്ട് പേരും ക്വാറന്‍ൈറനിലുള്ള 35 പേരും ക്യാമ്പുകളിലുണ്ട്.

തൃശൂര്‍ താലൂക്കില്‍ ഒമ്പത് ക്യാമ്പുകളില്‍ 75 കുടുംബങ്ങളുണ്ട്. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ മൂന്ന് ക്യാമ്പുകള്‍, 14 കുടുംബങ്ങള്‍. ചാലക്കുടിയില്‍ ഏഴ് ക്യാമ്പുകള്‍, 55 കുടുംബങ്ങള്‍. മുകുന്ദപുരത്ത് 14 ക്യാമ്പുകള്‍, 59 കുടുംബങ്ങള്‍. ചാവക്കാട് താലൂക്കില്‍ അഞ്ച് ക്യാമ്പുകള്‍ 21 കുടുംബങ്ങള്‍.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/7009/-744-in-38-camps-in-the-district.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *