റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം ബൈക്കപകടത്തിൽ മാധ്യമപ്രവർത്തകൻ മരണമടഞ്ഞു. സുപ്രഭാതം ദിനപത്രത്തിന് ഫോട്ടോഗ്രാഫറും മാധ്യമപ്രവർത്തകനുമായ ശ്രീകാന്ത് ആണ് മരണമടഞ്ഞത്. ബുധനാഴ്ച 05-08-2020ന് വൈകുന്നേരം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് മരണമടഞ്ഞത്.

ജൂലൈ 31 ന് രാത്രി 11 മണിക്ക് പള്ളിമുക്ക് കുമാരപുരം റോഡിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. ഗുരുതരമായ പരിക്കേറ്റ ശ്രീകാന്തിന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. ബുധനാഴ്ച 05-08-2020ന് വൈകുന്നേരത്തോടെ സ്ഥിതി വഷളാകുകയും മരണം സംഭവിക്കുകയും ചെയ്തു. സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണംവിട്ട് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു.

ശ്രീകണ്ഠശ്വേരം ഭജനമഠത്തില്‍ ശ്രീകുമാരന്‍ നായരുടേയും രത്‌നമ്മയുടേയും മകനാണ്.
ഭാര്യ: രമ്യ (വർക്കല നഗരസഭ താൽക്കാലിക ജീവനക്കാരി)
മകൻ : അങ്കിത്
സഹോദരി : ശ്രീകുമാരി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *