റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഞ്ചാബ്: പാകിസ്ഥാനില്‍ നിന്നും രവി നദിയിലൂടെ ഒഴുകിയെത്തിയ 64 കിലോഗ്രാം ഹെറോയിന്‍ ബിഎസ്എഫ് കണ്ടെടുത്തു. പഞ്ചാബിലെ ഗുര്‍ദാസ്പുരിലെ ദേരാ ബാബ നായികിന് സമീപമുള്ള നംഗ്ലി ഘട്ടിലെ അതിര്‍ത്തി ഔട്ട്പോസ്റ്റില്‍ നിന്നാണ് ഹെറോയിന്‍ പാക്കറ്റുകള്‍ പിടിച്ചെടുത്തത്. പുലര്‍ച്ചെ പട്രോളിംഗിനായി രവി നദിയുടെ ഭാഗത്തേക്ക് പോയ ഉദ്യോഗസ്ഥനാണ് മയക്കു മരുന്നു പാക്കറ്റുകള്‍ ഒഴുകി വരുന്നതായി കണ്ടത്. തുടര്‍ന്ന് വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു.

പ്രദേശത്ത് നടന്ന മയക്കു മരുന്നു വേട്ടയില്‍ ഏറ്റവും വലുതാണ് ഇതെന്ന് ബിഎസ്എഫ് ഡെപ്യൂട്ടി ഡയറക്ടര്‍ ബിഎസ് റാവത്ത് അറിയിച്ചു. സംഭവത്തില്‍ പഞ്ചാബ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മയക്കു മരുന്നു കടത്തുന്നതിനായി സ്വീകരിച്ച പുതിയ മാര്‍ഗ്ഗമാണ് ഇതെന്നാണ് കരുതുന്നതെന്നും, സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *