റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിവേഗമാകുന്നു.

July 15, 2020 - 4:27 pm

തിരുവനന്തപുരം: കൂടുതൽ നഗരങ്ങളിൽ ക്ലസ്റ്റർ രൂപപ്പെടുവാൻ സാധ്യതയുണ്ടെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ് കൂടുതൽ ആശങ്കയ്ക്കിടയാക്കുന്നു.

ആലപ്പുഴ, കണ്ണൂർ, പാലക്കാട്, തൃശൂർ ജില്ലകളിലാണ് അതി ജാഗ്രത നിർദ്ദേശമുള്ളത്. ആരോഗ്യവകുപ്പിന്റെ ക്ലസ്റ്റർ അനാലിസിസ് റിപ്പോർട്ടനുസരിച്ച് വിവിധ ജില്ലകളിലായി 51 കസ്റ്ററുകളാണ് നിലവിലുള്ളത്.

പൂന്തുറ, പൊന്നാനി ക്ലസ്റ്ററുകളിൽ അൻപതിലധികം ആളുകൾക്കാണ് രോഗ പകർച്ച കണ്ടെത്തിയത്. തൃശൂർ കെ എസ് ഇ ലിമിറ്റഡ് ഉൾപ്പെടെ നാലിടങ്ങളിൽ തിങ്കളാഴ്ചയാണ് പുതിയ ക്ലസ്റ്റർ രൂപപ്പെട്ടത്. പുതിയതായി മൂന്ന് ജില്ലകളിലാണ് സാധ്യതയെന്നും ആരോഗ്യ വകുപ്പ് കണ്ടെത്തി.

പാലക്കാട് അതിർത്തിയിലും കഞ്ചിക്കോട്, ആലപ്പുഴയിലെ ഇന്തോ ടിബറ്റൻ ഫോഴ്സ് ക്യാമ്പ് , കണ്ണൂരിലെ സി ഐ എസ് എഫ് ക്യാമ്പ് , തീരദേശങ്ങൾ എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. 15 ക്ലസ്റ്ററുകളിൽ രോഗവ്യാപനം നിയന്ത്രണ വിധേയമാണന്നും റിപ്പോർട്ടിൽ പറയുന്നു

തൃശൂരിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്ലസ്റ്ററുകളാണ് ഉള്ളത്. ഇതിൽ ആശുപത്രികളും കോർപ്പറേഷൻ ഓഫീസുകളും ഉൾപ്പെട്ടിട്ടുണ്ടെന്നത് കൂടുതൽ ആശങ്കയ്ക്കിടയാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *