റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വികാസ് ദുബൈയുടെ വലംകൈ ആയ അമല്‍ ദുബൈ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റുമരിച്ചു

July 8, 2020 - 5:30 pm

കാണ്‍പുര്‍: കാണ്‍പുരില്‍ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിവച്ച് കൊലപ്പെടുത്തിയ മാഫിയ തലവന്‍ വികാസ് ദുബൈയുടെ വലംകൈ ആയി പ്രവര്‍ത്തിച്ചിരുന്ന അമര്‍ ദുബൈ വെടിയേറ്റു മരിച്ചു. ഹാമിര്‍പുരില്‍ ബുധനാഴ്ച രാവിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സുമായ നടന്ന ഏറ്റുമുട്ടലിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. എട്ട് പൊലീസുകാരെ കൊലപ്പെടുത്തിയ വെടിവയ്പ്പില്‍ അമമര്‍ ദുബൈയും ഉണ്ടായിരുന്നു.

അമര്‍ ദുബൈ മഥുര ഭാഗത്തുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം എത്തിയത്. പിന്നീട് ഹാമിര്‍പുരില്‍ ഉണ്ടെന്ന് ഉറപ്പാക്കി. തുടര്‍ന്ന് ജില്ലയിലെ പൊലീസുമായി ബന്ധപ്പെട്ട് പ്രദേശത്തെ വഴികള്‍ മുഴുവന്‍ അടച്ചു. തനിക്കുവേണ്ടി അന്വേഷണം നടക്കുന്നുവെന്ന് മനസിലായതോടെ അമര്‍ ദുബൈ വെടിവച്ചു. പ്രത്യാക്രമണത്തില്‍ ഇയാള്‍ മരണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

എട്ട് പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി സംഭവം നടന്ന് ദിവസങ്ങള്‍ക്കുശേഷവും ദുബെയെ പിടികൂടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇയാള്‍ ഒളിച്ചിരിക്കുന്ന സ്ഥലത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പോലീസ് പ്രഖ്യാപിച്ച പ്രതിഫലം ഇപ്പോള്‍ 50,000 രൂപയില്‍നിന്ന് ഒരു ലക്ഷമായി ഉയര്‍ത്തിയിരിക്കുകയാണ്. യുപി പൊലീസിന്റെ 60ലധികം ടീമുകളും യുപിഎസ്ടിഎഫില്‍ 1500ലധികം പോലീസുകാരും ഉള്‍പ്പെടുന്ന സംഘമാണ് ദുബെയ്ക്കുവേണ്ടി തിരച്ചില്‍ നടത്തുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *