ഭോപ്പാല്‍: കൊറോണ രോഗം ബാധിച്ച് മരിച്ച ഒരാളുടെ മൃതദേഹം ആംബുലൻസിൽ കൊണ്ടുവന്ന് പാർക്കിംഗ് സ്ഥലത്ത് ഉപേക്ഷിക്കുന്ന സിസിടിവി വീഡിയോ പുറത്തുവന്നു. ഭോപ്പാലിലെ ഒരു ആശുപത്രിയുടെ പുറത്തുള്ള പാർക്കിംഗ് സ്ഥലത്താണ് തിങ്കളാഴ്ച രാത്രി ഈ സംഭവം നടക്കുന്നത്. (06/07/2020) രാത്രി 7 മണി 27 മിനിറ്റ് 59 സെക്കൻഡ് എന്നാണ് സിസിടിവി ദൃശ്യത്തിൽ സമയം രേഖപ്പെടുത്തിയിട്ടുള്ളത്.
പി പി ഇ സൂട്ട് ധരിച്ച രണ്ട് ആംബുലൻസ് ജോലിക്കാർ മൃതദേഹം പുറത്തെടുക്കുന്നത് പാർക്കിംഗ് സ്ഥലത്ത് താഴെ ഇട്ടതിനുശേഷം ആംബുലൻസ് ഓടിച്ചു പോകുന്നതും വീഡിയോയിൽ കാണാം.
इसे #कोरोना का डर कहें या असंवेदनशीलता, भोपाल में #कोरोनावायरस से जान गंवाने वाले शख्स का शव एंबुलेंस ड्राइवर ने सड़क पर छोड़ दिया. #COVIDー19 #COVID19 #coronavirus @India_NHRC @ndtv @ndtvindia @drnarottammisra @CollectorBhopal ने अस्पताल से पूछे सवाल @INCMP pic.twitter.com/BKF7UwuNMW
— Anurag Dwary (@Anurag_Dwary) July 7, 2020
അന്വേഷണത്തിൽ രോഗി വൈദ്യുതി വിതരണ കമ്പനിയിലെ ജോലിക്കാരനാണ് എന്ന് കണ്ടെത്തി. വൃക്ക രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുമ്പ് പ്യൂപ്പിൾസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയോടെ ശ്വാസതടസ്സം അനുഭവപ്പെടാൻ തുടങ്ങി. സ്രവം കൊറോണ പരിശോധനയ്ക്ക് അയച്ചു. തിങ്കളാഴ്ച വൈകിട്ട് കൊറോണ സ്ഥിരീകരിച്ചു. ഭോപ്പാലിലെ കൊറോണ നോഡൽ സെൻറർ ആയ ചിരായു ആശുപത്രിയിലേക്ക് മാറ്റാൻ ഇരിക്കുകയായിരുന്നു. യാത്രാമദ്ധ്യത്തില്‍ മരണം സംഭവിച്ചു.
ഭോപാലിലെ പ്യൂപ്പിള്‍ ആശുപത്രി രോഗിയെ ചിരായു ആശുപത്രിയിലേക്ക് അയച്ചുവെങ്കിലും അവര്‍ 40 മിനുറ്റ് കഴിഞ്ഞ് തിരിച്ചു വരികയും മൃതദേഹം പാര്‍ക്കിംഗില്‍ ഉപേക്ഷിക്കുകയുമാണ് ചെയ്തത്. രണ്ട് ആശുപത്രികളും തങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറായില്ല.



