ന്യൂഡല്‍ഹി: യു എ ഇ സര്‍ക്കാറിന്റെ വിശ്വസ്യത നഷ്ടപ്പെടുത്തിക്കൊണ്ട് ആ രാജ്യത്തു നിന്നും തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണക്കടത്തു നടന്നു എന്ന വസ്തുത വളരെ ഗൗരവത്തോടെയാണ് യു എ ഇ സര്‍ക്കാര്‍ കാണുന്നത്. എംബസിക്കും കോണ്‍സുലേറ്റിനും നല്‍കിയ നയതതന്ത്ര വിശ്വാസ്യത കളഞ്ഞുകുളിച്ച് കോണ്‍സുലേറ്റു വഴി സ്വര്‍ണം കടത്തിയ സംഘത്തിന്റെ യു എ ഇ ബന്ധങ്ങളെ പിടികൂടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
ഇന്ത്യയോട് വളരെ അടുത്ത് ബന്ധം പുലര്‍ത്തുന്ന അറബ് രാജ്യമാണ് യു എ ഇ. ഇന്ത്യയുമായുള്ള ബന്ധത്തില്‍ സംഭവിച്ച വിശ്വസനഷ്ടം വളരെ ഗൗരവകരമായാണ് യു എ ഇ ഭരണാധികാരികള്‍ കാണുന്നത്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് എല്ലാ വിധ പിന്തുണയും യു എ ഇ എംബസി അറിയിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ പങ്കാളികളാകാനുള്ള താത്പര്യവും അറിയിച്ചു.
ഇന്ത്യയുമായുള്ള നല്ല ബന്ധം തുടരുമെന്ന് പറഞ്ഞ യു എ ഇ സ്ഥാനപതി അഹ്‌മദ് അല്‍ ബന്ന രാജ്യത്തിന്റെ ഇന്ത്യയിലുള്ള ദൗത്യങ്ങളില്‍ കളങ്കം വരുത്തിയവരെ വെറുതെ വിടുകയില്ല എന്നും കുറ്റകൃത്യത്തിന്റെ അടിവേരു വരെ പോകുമെന്നും പറഞ്ഞു.



