റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകത്തിലെ ഏറ്റവും വലിയ മയക്കു മരുന്ന് വേട്ട നടത്തി ഇറ്റാലിയന്‍ പോലിസ്, മയക്കു മരുന്ന് കടത്തലിന് പിന്നില്‍ ഇസ്ലാമിക്‌ സ്റ്റേറ്റ്

July 3, 2020 - 3:28 pm

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞത് 8000 കോടി വില വരുന്ന 14 മെട്രിക് ടണ്‍ മയക്കുമരുന്ന് പിടിച്ചെടുത്തത് ഇറ്റാലിയന്‍ പോലിസ്. ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയെന്നാണ് അധികൃതര്‍ ഇതിനെ വിശേഷിപ്പിച്ചത്. 840 ലക്ഷം മയക്കുമരുന്ന് ഗുളികയാണ് ഇറ്റലിയിലെ സലേര്‍ണോ തുറമുഖത്ത് എത്തിയ മൂന്ന് കണ്ടെയ്‌നറുകളില്‍ നിന്ന് കണ്ടെടുത്തത്.

സിറിയയില്‍ നിര്‍മ്മിച്ച ഈ മയക്കുമരുന്ന് കടത്തലിലൂടെയാണ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ലോകത്തിലെ ഏറ്റവും വലിയ ആംഫെറ്റാമൈനുകള്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമായി ഇത് മാറിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. സാമ്പത്തികമായി തകര്‍ന്ന സിറിയന്‍ ഭരണകൂടം മയക്കുമരുന്ന് കടത്തിലിലൂടെയാണ് വരുമാനം കണ്ടെത്തുന്നതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

ലോകത്ത് ഏറ്റവുമധികം ലഹരി ഗുളികകള്‍ നിര്‍മിക്കുന്ന രാജ്യമായി സിറിയ മാറി. ബഷര്‍ അല്‍ അസദ് അനുകൂലികളായ പോരാളികള്‍ മയക്കുമരുന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഐഎസിന്റെ പ്രധാന വരുമാനമാര്‍ഗവും ഇതാണ്. വിശുദ്ധ യുദ്ധ’ ത്തിനെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് കൊണ്ടുപോകുന്ന യുവാക്കളെ പ്രധാനമായും മയക്കുമരുന്നു കടത്തിനാണ് ഈ ഭീകരസംഘടന ഉപയോഗിക്കുന്നതെന്നും ഇന്ത്യയിലെ അടക്കം അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *