റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എം സി ജോസഫൈനെതിരേ നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളി

June 30, 2020 - 7:37 pm

കൊച്ചി: വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എം സി ജോസഫൈനെതിരേ ബിജെപി സംസ്ഥാന സെക്രട്ടറി ബി രാധാകൃഷ്ണമേനോന്‍ നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളി. ഹരജിക്കാരനോട് 10,000 രൂപ പിഴ കെട്ടിവയ്ക്കാനും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. എം സി ജോസഫൈന്‍ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ചെലവുസഹിതമാണ് ഹൈകോടതി ഹര്‍ജി തള്ളിയത്. സിപിഎമ്മിന് സ്വന്തമായി കോടതിയും പൊലീസുമുണ്ടെന്ന പരാമര്‍ശം ചോദ്യംചെയ്തായിരുന്നു ഹര്‍ജി.

ഇതേ പരമാര്‍ശത്തിന്റെ പേരില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് എം സി ജോസഫൈനെ നീക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കോണ്‍ഗ്രസ് നേതാവ് ലതിക സുഭാഷും കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയും കോടതി തള്ളിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *