റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസ്എസ്എല്‍സി പരീക്ഷാഫലം ചൊവ്വാഴ്ച രണ്ടുമണിക്ക്

June 29, 2020 - 3:28 pm

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പ്രസിദ്ധീകരിക്കും. ചൊവ്വാഴ്ച രാവിലെ 10ന് പരീക്ഷാ പാസ്‌ബോര്‍ഡ് യോഗംചേര്‍ന്ന് ഫലത്തിന് അംഗീകാരം നല്‍കും. ടാബുലേഷന്‍ ജോലികള്‍ ഏറക്കുറേ പൂര്‍ത്തിയായി. മാര്‍ക്കുകളുടെ അന്തിമ പരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്. തിങ്കളാഴ്ചയോടെ ഈ ജോലികള്‍ പൂര്‍ത്തിയാവും. ഇത്തവണ 4,22,347 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇടയ്ക്ക് നിര്‍ത്തിവച്ച പരീക്ഷ മേയ് 26ന് പുനരാരംഭിക്കുകയും 28ന് പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ജൂണ്‍ ഒന്നിന് തുടങ്ങിയ മൂല്യനിര്‍ണയം രണ്ടുഘട്ടങ്ങളിലായി ജൂണ്‍ 22ന് പൂര്‍ത്തിയായി. കൂടുതല്‍ അധ്യാപകരെ മൂല്യനിര്‍ണയത്തിന് നിയോഗിച്ച് നിശ്ചയിച്ചതിലും രണ്ടുദിവസംമുമ്പ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കി. കഴിഞ്ഞവര്‍ഷം 98.11 ശതമാനമായിരുന്നു വിജയം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *