റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാലക്കുടി: ലോക്ഡൗണില്‍ അടഞ്ഞുകിടന്ന വര്‍ക്ക്‌ഷോപ്പ് കുത്തിത്തുറന്ന് ആഡംബര ബൈക്ക് മോഷ്ടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മാമ്പ്ര ചെമ്പാട്ട് റിയാദി(21)നെയാണ് ഡിവൈഎസ്പി സി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോവിഡ് രോഗഭീതിയെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന മെക്കാനിക് കിഡ് കസ്റ്റംസ് എന്ന വര്‍ക്ക്‌ഷോപ്പിന്റെ ഷട്ടര്‍ തകര്‍ത്താണ് ബൈക്ക് മോഷ്ടിച്ചുകടത്തിയത്.

ഉടമ സ്ഥലത്തെത്തിയപ്പോള്‍ ഷട്ടര്‍ കുത്തിതുറന്നതായും ആഡംബര ബൈക്ക് മോഷണംപോയതായും ശ്രദ്ധയില്‍പെട്ടു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളില്‍ ഒരാള്‍ പിടിയിലായത്. കൂട്ടുപ്രതികളായ ചെങ്ങമനാട് സ്വദേശികളായ ആരോമല്‍, സതീശന്‍ എന്നിവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി. അറസ്റ്റിലായ റിയാദ് എറണാകുളം, തൃശൂര്‍ ജില്ലകളിലെ 20ഓളം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *