റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബുധനാഴ്ച (24.06.2020) സംസ്ഥാനത്ത് പുതിയ കൊറോണ കേസുകള്‍ 152; 81 പേർ രോഗമുക്തി നേടി

June 24, 2020 - 11:10 pm

തിരുവനന്തപുരം: കേരളത്തിൽ 152 പേർക്ക് കൂടി  ബുധനാഴ്ച  കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പത്തനംതിട്ട ജില്ലയിൽ നിന്നും 25 പേർക്കും, കൊല്ലം ജില്ലയിൽ നിന്നും 18 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നും 17 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നും 16 പേർക്കും, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിൽ നിന്നും 15 പേർക്കുവീതവും, മലപ്പുറം ജില്ലയിൽ നിന്നും 10 പേർക്കും, എറണാകുളം ജില്ലയിൽ നിന്നും 8 പേർക്കും, കോട്ടയം ജില്ലയിൽ നിന്നും 7 പേർക്കും, ഇടുക്കി, കാസർകോട് ജില്ലകളിൽ നിന്ന് 6 പേർക്ക് വീതവും, തിരുവനന്തപുരം ജില്ലയിൽ നിന്നും 4 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്ന് 3 പേർക്കും, വയനാട് ജില്ലയിൽ നിന്നും 2 പേർക്കും ആണ് രോഗം സ്ഥിരീകരിച്ചത്.

ഇതിൽ 98 പേർ വിദേശത്ത് നിന്നും 46 പേർ മറ്റ് സംസ്ഥാനങ്ങളിൽ  നിന്നും വന്നതാണ്. 8 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രോഗബാധ സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 81 പേരുടെ പരിശോധനാഫലം  നെഗറ്റീവ് ആയിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ നിന്നും 35 പേരുടെയും (കണ്ണൂർ-2), ആലപ്പുഴ ജില്ലയിൽ നിന്നും 13 പേരുടെയും, കണ്ണൂർ ജില്ലയിൽ നിന്നും 10 പേരുടെയും ( കാസർഗോഡ്-3, ആലപ്പുഴ-1, മലപ്പുറം-1), മലപ്പുറം ജില്ലയിൽ നിന്നും 7 പേരുടെയും (തൃശ്ശൂർ-1), എറണാകുളം, തൃശൂർ ജില്ലകളിൽ നിന്നും 4 പേരുടെ വീതവും, കോട്ടയം ജില്ലയിൽ നിന്നും 3 പേരുടെയും, ഇടുക്കി ജില്ലയിൽ നിന്നും 2 പേരുടെയും, കൊല്ലം, പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ നിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 154759 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 152477 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ, 2282പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 148827 വ്യക്തികളുടെ (സ്വകാര്യ ലാബിലെ സാമ്പിൾ/റിപീറ്റ് സാമ്പിൾ ഉള്‍പ്പെടെ) സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഇതിൽ 4005 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. ഇത് കൂടാതെ സെന്റിനൽ സർവൈലൻ്‌സിനന്റെ ഭാഗമായി പ്രയോരിറ്റി ഗ്രൂപ്പുകളിൽനിന്ന് 40537 സാമ്പിളുകൾ ശേഖരിച്ചതിൽ 39113 സാമ്പിളുകൾ നെഗറ്റീവ് ആയി.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5567/Covid-19-;-Daily-Report.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *