റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജൂണ്‍ 24ന് റെഡ് സ്‌ക്വയറില്‍ നടക്കുന്ന സൈനിക പരേഡ് അവലോകനം ചെയ്യുന്നതിനായി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനോടൊപ്പം പങ്കെടുക്കുന്ന റഷ്യന്‍ യുദ്ധവിദഗ്ധര്‍ക്ക് ഹെല്‍ത്തി റിസോര്‍ട്ടുകളില്‍ പ്രത്യേക ക്വാറന്റൈന്‍ സൗകര്യം ഏര്‍പ്പെടുത്തി റഷ്യ. അവരുടെ ആരോഗ്യവും മറ്റുള്ളവരുടെ ആരോഗ്യവും സംരക്ഷിക്കുന്നതിനായാണ് ഈ നടപടിയെന്ന് റഷ്യന്‍ അധികൃതര്‍ ഇന്നലെ (19-06-20) അറിയിച്ചു.

രണ്ടാം ലോക മഹായുദ്ധത്തില്‍ നാസി ജര്‍മ്മനിക്കെതിരായ സോവിയറ്റ് വിജയത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന പരേഡ്, മെയ് 9 ന് നടത്തേണ്ടതായിരുന്നു. എന്നാല്‍ കൊറോണയെ തുടര്‍ന്ന് നീണ്ടി വയ്ക്കുക യായിരുന്നു. ഇതാണ് 24-ന് നടക്കാന്‍ പോവുന്നത്.

നേരത്തെ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന് കൊറോണ വൈറസില്‍ നിന്ന് പ്രത്യേക സംരക്ഷണത്തിനായി പ്രസിഡന്റിന്റെ വസതിയില്‍ സന്ദര്‍ശനം നടത്താന്‍ വരുന്നവരെ അണുവിമുക്തമാക്കുന്ന പ്രത്യേക ടണലിലൂടെ കടത്തിവിടുന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. മോസ്‌കോയ്ക്ക് വെളിയിലുളള പുടിന്റെ വസതിയിലാണ് പ്രത്യേക ക്രമീകരണം ഒരുക്കിയത്. റഷ്യന്‍ കമ്പനി പെന്‍സയാണ് ഔദ്യോഗിക വസതിയായ നോവോ – ഒഗാരിയാവോയില്‍ അണുവിമുക്തമാക്കുന്ന പ്രത്യേക ടണല്‍ സ്ഥാപിച്ചത്.

മുഖംമൂടി ധരിച്ച് വേണം ഇതില്‍ പ്രവേശിക്കാന്‍. വശങ്ങളില്‍ നിന്നും മുകളില്‍ നിന്നും അണുനാശിനി തളിക്കുന്ന നിലയിലാണ് ടണലില്‍ ക്രമീകരണം ഒരുക്കിയത്. സന്ദര്‍ശകരുടെ വസ്ത്രങ്ങള്‍ വരെ അണു വിമുക്തമാക്കുന്ന തരത്തിലാണ് ടണലില്‍ സംവിധാനം ഒരുക്കിയത്.

നിലവില്‍ റഷ്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നിരിക്കുകയാണ്. രോഗവ്യാപനം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് പ്രസിഡന്റിന് പ്രത്യേക സുരക്ഷ ഉറപ്പാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *