റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിവര സംരംക്ഷണ നിയമം ഇല്ലാത്തത് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഭീഷണി: മോസില സിഇഒ

June 19, 2020 - 1:44 pm

സൈബര്‍ ഇടത്തില്‍ വ്യക്തി വിവര സംരംക്ഷണ നിയമം ഇല്ലാത്തത് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഭീഷണിയാവുമെന്ന് മോസില സിഇഒ മിച്ചേല്‍ ബേക്കര്‍. ഇന്നലെ(18-06-20) യാണ് ബേക്കര്‍ ഇതുസംബന്ധിച്ച ആശങ്ക പങ്കുവച്ചത്. രാജ്യത്തെ വ്യക്തി വിവര സംരംക്ഷണ ബില്‍ കരട് മാത്രമായി പേപ്പറില്‍ ഒതുങ്ങി ഇരിക്കുന്ന സാഹചര്യത്തിലാണ് ബേക്കറിന്റെ പ്രസ്താവന. ഉപഭോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിജ് അനലിറ്റിക്കയും ഫേസ്ബുക്കും ചേര്‍ന്ന് ദുരുപയോഗം ചെയ്യുന്നുവെന്ന ആരോപണം ലോകമാകെ വിവാദമായതിനെ തുടര്‍ന്നാണ് ഇങ്ങനെ വിവര സംരക്ഷണമെന്ന ആവശ്യം ശക്തമായത്.

വിവരങ്ങളുടെ സംരക്ഷണത്തിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുള്‍പ്പെടുന്ന നിയമസംവിധാനത്തിന്റെ കരട് രൂപം 2018 ലാണ് ജസ്റ്റിസ് ബി.എന്‍.ശ്രീകൃഷ്ണ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. വ്യക്തിഗത വിവരങ്ങളുടെ സുരക്ഷ സംബന്ധിച്ച ശുപാര്‍ശകളാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ശ്രീകൃഷണ കമ്മീഷന്‍ സമര്‍പ്പിച്ചത്.

വിവര സംരക്ഷണ നിയമം നടപ്പിലാക്കാന്‍ സ്വതന്ത്രാധികാരമുള്ള ഡോറ്റാ പ്രൊട്ടക്ഷന്‍ അതോറിറ്റി വേണമെന്നതാണ് ശ്രീകൃഷ്ണ കമ്മീഷന്റെ സുപ്രധാന നിര്‍ദേശങ്ങളിലൊന്ന്. പേഴ്സണല്‍ ഡാറ്റ പ്രൊട്ടക്ഷന്‍ നിയമം നടപ്പില്‍ വരുത്തു ന്നതും, നിരീക്ഷിക്കുന്നതും, നിയമകാര്യങ്ങള്‍, നയപരിപാടികള്‍, പ്രവര്‍ത്തന രീതികള്‍ നിശ്ചയിക്കല്‍ തുടങ്ങിയ ഉത്തരവാദിത്വങ്ങളും ഗവേഷണം, ബോധവല്‍ കരണം, അന്വേഷണം, അന്തിമ വിധി കല്‍പ്പിക്കല്‍ എന്നീ ചുമതലകള്‍ ഈ അധി കാര സമിതിയുടേതാവും. അതായത് വിവര സംരക്ഷണ നിയമം കൈകാര്യം ചെയ്യുന്നതിന്റെ സകല ചുമതലയും ഈ സമിതിയുടേതാവും. ഇതോടെ ആധാര്‍ നിയമം, വിവരാവകാശ നിയമം എന്നിവയും ഭേദഗതി ചെയ്യപ്പെടണമെന്നും കമ്മീഷന്‍ മുന്നോട്ടുവെക്കുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *