റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജനപ്രിയ ആപ്ലിക്കേഷനുകൾ അടക്കം 52 എണ്ണം സ്ക്രീനിൽ നിന്ന് ഔട്ടാകും; ചൈനീസ് ആപ്പുകൾ നിരോധിക്കുന്നു.

June 18, 2020 - 7:42 pm

ന്യൂഡൽഹി: വൻതോതിൽ വിവരശേഖരം വിദേശങ്ങളിൽ കൈമാറപ്പെടുന്നു എന്ന ഇൻറലിജൻസ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ ചൈനീസ് മൊബൈൽ ആപ്ലിക്കേഷനുകൾക്ക് ഇന്ത്യയിൽ നിരോധനം വരാൻ പോകുന്നു. 52 മൊബൈൽ ആപ്ലിക്കേഷനുകളുടെ പട്ടികയാണ് ഇൻറലിജൻസ് തയ്യാറാക്കിയിട്ടുള്ളത്. ഈ മൊബേല്‍ ആപ്പുകള്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. ഇവയില്‍ വിലക്കേര്‍പ്പെടുത്തുകയോ ഇവയെ സംബന്ധിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയോ ചെയ്യും. ടിക് ടോക്, സൂം, യുസി ബ്രൗസർ , എക്‌സെൻഡർ, ഷെയർഇറ്റ്, ക്ലീൻ മാസ്റ്റർ തുടങ്ങി ആപ്ലിക്കേഷനുകൾ നിരോധനത്തിന്റെ പട്ടികയിലുണ്ട് എന്നാണ് വിവരം. ഈ ആപ്ലിക്കേഷനുകൾ സുരക്ഷിതമല്ല. രാജ്യത്തിന് പുറത്ത് ഇവയിലെ വിവരശേഖരം കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ദേശസുരക്ഷയ്ക്ക് ഭീഷണി ആണ് ഇത്. ഇൻറലിജൻസ് റിപ്പോർട്ട് ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടറിയേറ്റിന്റെ പിന്തുണ ലഭിച്ചിട്ടുണ്ട്. സ്വാഭാവികമായും എയർപോർട്ടിൽ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ നിരോധനം പുറപ്പെടുവിച്ചുകൊണ്ട് തീരുമാനമെടുക്കും.

ഈ പട്ടികയിലുള്ള ആപ്ലിക്കേഷനുകള്‍ താഴെ പറയുന്നവയാണ്.

  1. ടിക് ടോക്ക്
  2. വോള്‍ട്ട്-ഹൈഡ്
  3. വിഗോ വീഡിയോ
  4. ബിഗോ ലൈവ്
  5. വെയ്‌ബോ
  6. വീചാറ്റ്
  7. ഷെയര്‍ ഇറ്റ്
  8. യുസി ന്യൂസ്
  9. യുസി ബ്രൗസര്‍
  10. ബ്യൂട്ടിപ്ലസ്
  11. എക്സന്‍ഡര്‍
  12. ക്ലബ് ഫാക്ടറി
  13. ഹലോ
  14. ലൈക്ക്
  15. ക്വായ്
  16. റോംവെ
  17. ഷെയ്ന്‍
  18. ന്യൂസ്ഡോഗ്
  19. ഫോട്ടോ വണ്ടര്‍
  20. ആപസ് ബ്രൗസര്‍
  21. വിവ വീഡിയോ- ക്യു വീഡിയോ
  22. പെര്‍ഫെക്ട് കോര്‍പ്പ്
  23. സിഎം ബ്രൗസര്‍
  24. വൈറസ് ക്ലീനര്‍ (ഹൈ സെക്യൂരിറ്റി ലാബ്)
  25. എംഐ കമ്മ്യൂണിറ്റി
  26. ഡിയു റെക്കോര്‍ഡര്‍
  27. യൂകാം മേക്കപ്പ്
  28. എംഐ സ്റ്റോര്‍
  29. 360 സെക്യൂരിറ്റി
  30. ഡിയു ബാറ്ററി സേവര്‍
  31. ഡിയു ബ്രൗസര്‍
  32. ഡിയു ക്ലീനര്‍
  33. ഡിയു പ്രൈവസി
  34. ക്ലീന്‍ മാസ്റ്റര്‍ – ചീറ്റാ
  35. കാഷേ ക്ലിയര്‍ ഡിയു ആപ്പ്സ് സ്റ്റുഡിയോ
  36. ബൈദു ട്രാന്‍സിലേറ്റ്
  37. ബൈദു മാപ്പ്
  38. വണ്ടര്‍ ക്യാമറ
  39. ഇഎസ് ഫയല്‍ എക്സ്പ്ലോറര്‍
  40. ക്യുക്യു ഇന്റര്‍നാഷണല്‍
  41. ക്യുക്യു ലോഞ്ചര്‍
  42. ക്യുക്യു സെക്യൂരിറ്റി സെന്റര്‍
  43. ക്യുക്യു പ്ലെയര്‍
  44. ക്യുക്യു മ്യൂസിക്
  45. ക്യുക്യു മെയില്‍
  46. ക്യുക്യു ന്യൂസ്ഫീഡ്
  47. വിസിങ്ക്
  48. സെല്‍ഫിസിറ്റി
  49. ക്ലാഷ് ഓഫ് കിങ്സ്
  50. മെയില്‍ മാസ്റ്റര്‍
  51. എംഐ വീഡിയോ കോള്‍-ഷവോമി
  52. പാരലല്‍ സ്പേസ്.
Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *