റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് കൈത്താങ്ങായി രൂപീകരിച്ച ഹയര്‍സെക്കന്ററിയുടെ നാഷണല്‍ സര്‍വ്വീസ് സ്‌കീമായ എജ്യൂ ഹെല്‍പ്പിന്റെ പ്രവര്‍ത്തനം ജില്ലയില്‍ പൂര്‍ത്തിയായി. ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണാന്‍ സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ടിവിലാപ്‌ടോപ്പ് അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യുന്ന പദ്ധതിയാണിത്. പദ്ധതിപ്രകാരം 111 ടിവികളാണ് ജില്ലയിലെ ഗുണഭോക്താക്കളായ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിയത്. നൂറ് ടിവി യൂണിറ്റുകള്‍ കൂടി വിതരണത്തിനായി ഒരുക്കിയിട്ടുണ്ട്. കേച്ചേരി അല്‍അമീന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം വളണ്ടിയര്‍മാര്‍ സംഭാവന ചെയ്ത ടെലിവിഷന്‍ പ്രോഗ്രാം ഓഫീസറായ പി എം റയ്യാനത്തില്‍ നിന്നേറ്റ് വാങ്ങിയാണ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വ്വഹിച്ചത്. 

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏതൊക്കെ ഇടങ്ങളിലാണ് ടിവിയും മറ്റ് പഠനോപകരണങ്ങളും ആവശ്യമുള്ളതെന്ന വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു പദ്ധതിയുടെ പ്രവര്‍ത്തനം. എജ്യു ഹെല്‍പ്പിന്റെ സമാപനം ഗവ. ചീഫ് വിപ്പ് കെ രാജന്‍ നിര്‍വ്വഹിച്ചു. ഹയര്‍സെക്കന്ററി ജില്ലാ കോര്‍ഡിനേറ്റര്‍ വി എം കരീം, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഇ ഡി ഷാജു, പ്രിന്‍സിപ്പല്‍മാരായ എ സരസ്വതി, എ ഡി ഫ്രാന്‍സിസ്, നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം ജില്ലാ കണ്‍വീനര്‍ എം വി പ്രതീഷ്, പെര്‍ഫോമന്‍സ് അസെസ്സ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍, പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/5304/TV-distribution.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *