റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്


ന്യൂഡല്‍ഹി: 2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ക്കായുള്ള മൂന്നാമത്തെ സ്റ്റേഡിയവും പൂര്‍ത്തിയായി. 16.06.2020 (ചൊവ്വ) പ്രാദേശികസമയം ഏഴിനാണ് ഇതിന്റെ വെര്‍ച്ച്വല്‍ ഉദ്ഘാടനം ഖത്തറില്‍ നടന്നത്. ഖത്തര്‍ ഷെയ്ഖ് ആയ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി ആണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ഖത്തറിന്റെ സ്‌പോര്‍ട്‌സ് ചാനലിലാണ് ഉദ്ഘാടനം സംപ്രേക്ഷണം ചെയ്തത്. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലഗസിയും ഖത്തര്‍ ഫൗണ്ടേഷനും സംയുക്തമായി ആണ് ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ സ്റ്റേഡിയം നിശ്ചയിച്ച സമയത്തുതന്നെ പൂര്‍ത്തിയായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *