റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ: കേന്ദ്രത്തിന് സുപ്രിംകോടതിയുടെ നോട്ടീസ്

June 17, 2020 - 7:52 am

ന്യൂഡല്‍ഹി: എന്തു കൊണ്ടാണ് മാനസികാരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാത്തതെന്ന് സുപ്രീം കോടതി. ബോളിവുഡ് താരം സുശാന്ത് ക്ലിനിക്കല്‍ ഡിപ്രഷനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് കോടതിയില്‍ നിന്ന് ഈ ചോദ്യമുണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.

ഇതു സംബന്ധിച്ച് മറപടി നല്‍കുന്നതിന് കേന്ദ്രത്തിനും ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറ്റിക്കും കോടതി ബുധനാഴ്ച (16-06-20) നോട്ടീസ് നല്‍കി. നാഷണല്‍ മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്റ്റ് 2017 ലെ 21(4) അനുച്ഛേദ പ്രകാരം എല്ലാ ഇന്‍ഷ്വറന്‍സ് കമ്പനികളും ശാരീരിക രോഗ ചികിത്സകള്‍ക്ക് നല്‍കുന്ന പരിരക്ഷയുടെ അതേ മാനദണ്ഡ പ്രകാരം മാനസിക രോഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കണമെന്ന് 2018ല്‍ ഐആര്‍ഡിഎഐ പുറത്തുവിട്ട സര്‍ക്കുലറില്‍ ആവശ്യപ്പെട്ടിരുന്നു. ആരോഗ്യ വിഭാഗം ജനറല്‍ മാനേജര്‍ ഡി വി രമേഷ് ഒപ്പു വെച്ച സര്‍ക്കുലര്‍, അടിയന്തര പ്രാധാന്യത്തോടെ നടപ്പിലാക്കാനാണ് കമ്പനികളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം ഇന്‍ഷുറന്‍സ് കമ്പനികള്‍ ഇതുവരെ പുതിയ സേവനങ്ങള്‍ നല്‍കുന്നത് ആരംഭിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടികാട്ടി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി നടപടി.

2017 ലെ മാനസികരോഗത്തിനുള്ള ചികിത്സയ്ക്കായി മെഡിക്കല്‍ ഇന്‍ുറന്‍സ് നല്‍കണമെന്ന 2017 ലെ മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്ട്
21(4) ലെ വ്യവസ്ഥകള്‍ പരാമര്‍ശിച്ചു കൊണ്ടാണ് നോട്ടീസ്.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ഏതൊക്കെ ചികിത്സകള്‍ക്ക് ഇന്‍ഷുറന്ഡസ് പരിരക്ഷ നല്‍കണമെന്നും ഏതിനെയൊക്കെ ഒഴിവാക്കാമെന്നും ഐആര്‍ഡിഎഐ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ലെന്നതാണ് പദ്ധതി നടപ്പാക്കാനാരംഭിക്കാത്തതിന് കാരണമായി ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നത്.വിഷയം പരിശോധിക്കിക്കുമെന്ന് പറഞ്ഞ കോടതി രണ്ടാഴ്ചക്കു ശേഷം വീണ്ടും വാദം കേള്‍ക്കുമെന്ന് കോടതി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *