റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജോലി ചെയ്തു സമ്പാദിച്ച പൈസ ഉപയോഗിച്ച് 10 ലിറ്റര്‍ പാല്‍ വാങ്ങി 11 കിലോമീറ്റര്‍ സഞ്ചരിച്ച് 14 കുടുംബങ്ങള്‍ക്ക് എഴുപത് ദിവസത്തോളം സൗജന്യമായി പാൽ വിതരണം; എല്‍ എല്‍ ബി വിദ്യാര്‍ഥിയുടെ ലോക്ക് ഡൗൺ സമയത്തെ ദിനചര്യ; നരേന്ദ്രമോദിയുടെ വാക്കുകള്‍ പ്രേരണയായി.

June 16, 2020 - 11:47 pm

ഛത്ര : ഝാര്‍ഖണ്ടില്‍ ഛത്ര ജില്ലയിലുള്ള മധാനിയ എന്ന ഗ്രാമത്തിലെ എല്‍ എല്‍ ബി-യ്ക്ക് പഠിക്കുന്ന ഭജന്‍ലാല്‍ ലോല്‍ ലോക്ക് ഡൗണ്‍ കാലത്ത് തന്നാലാകും വിധം ഗ്രാമവാസികള്‍ക്ക് കൈത്താങ്ങായി. കഴിഞ്ഞ 70 ദിവസം തുടര്‍ചയായി 10 വീടുകളിലേക്ക് സൗജന്യമായി പാല്‍ വിതരണം ചെയ്യുകയാണ് ഭജന്‍ലാല്‍. അതും 14 കിലോമീറ്റര്‍ യാത്ര ചെയ്ത്. ലോക്ക്ഡൗണ്‍ സമയത്ത് നരേന്ദ്രമോദി ജനങ്ങള്‍ക്ക് നല്‍കിയ ആഹ്വാനമാണ് ഈ സത്കര്‍മത്തിന് പ്രേരണ നല്‍കിയത് എന്ന് ഭജന്‍ലാല്‍ പറഞ്ഞു. ആദ്യമൊന്നും ഗ്രാമീണര്‍ പേടി കാരണം പാല്‍ വാങ്ങിയിരുന്നില്ല.

ഗ്രാമത്തിനടുത്തുള്ള സ്‌ക്കൂള്‍ വിദ്യാര്‍ഥികളെ പഠിപ്പിച്ച് കിട്ടിയിരുന്ന പൈസയാണ് ഇതിന് വിനിയോഗിച്ചിരുന്നത്. 10 ആഴ്ച തുടര്‍ച്ചയായി പാല്‍ ലഭിച്ചിരുന്നത് വലിയ അനുഗ്രഹമാണെന്ന് ഗ്രാമവാസിയായ പുഷ്പ പറഞ്ഞു. ഗ്രാമവികാസ് അധികാരി ശ്യാം ലാല്‍ വിഷ്‌ണോയിയോട് ജനങ്ങള്‍ പറഞ്ഞത് ഇപ്രകാരമാണ്. ”ലോക്ക് ഡൗണ്‍ സമയത്ത് ദിവസേന സൗജന്യമായി പാല്‍ നല്‍കിയിരുന്നത് വളരെ പുണ്യപ്രവര്‍ത്തിയാണ്. ഞങ്ങളുടെ ആശിര്‍വാദം എന്നും ഉണ്ടാകും.”

ജനങ്ങള്‍ക്ക് നല്‍കിയിരുന്ന ഈ സേവ കൂടാതെ പക്ഷിമൃഗാദികള്‍ക്ക് വെള്ളവും ധാന്യവും നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *