റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യയുടെ ചൈന അതിർത്തിയിൽ സംഘർഷം. ലഡാക് മേഖലയിലെ ഗൽവാനിലാണ് സൈനികർ തമ്മിൽ ഏറ്റുമുട്ടുന്നത്. സംഘർഷത്തിൽ കേണൽ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനും രണ്ട് സൈനികരും കൊല്ലപ്പെട്ടു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതായി ഉന്നത വൃത്തങ്ങൾ അറിയിച്ചു.

നിയന്ത്രണരേഖയ്ക്ക് ഉള്ളിലേക്ക് ചൈന കടന്നുകയറുകയും അവിടെ സൈന്യത്തെ വിന്യസിക്കുകയും ചെയ്തത് ആഴ്ചകള്‍ക്ക് മുമ്പാണ്. ഇന്ത്യയുടെ ശക്തമായ നിലപാടിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ക്കൊടുവില്‍ ഇവിടെനിന്ന് പിന്‍മാറ്റം ആരംഭിച്ചിരുന്നു. പോയന്റ് 45 ,46 ,47 കളില്‍ നിന്ന് ആയിരുന്നു ചൈനീസ് സൈന്യം പിന്‍വാങ്ങാന്‍ ഉണ്ടായിരുന്നത്.

തിങ്കളാഴ്ച രാത്രിയില്‍ ഉണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് ഔദ്യോഗികമല്ലാതെ ലഭിച്ചിട്ടുള്ള വിവരം ഇനി പറയുന്ന പ്രകാരമാണ്. ഗാല്‍വന്‍ താഴ്വരയില്‍ ചൈനീസ് സേനയുടെ പിന്‍മാറ്റത്തിന് ഇടയില്‍ ആണ് സംഘര്‍ഷമുണ്ടായത്. പിന്‍വാങ്ങലിനിടയില്‍ മറ്റൊരു വഴിയിലൂടെ നിയന്ത്രണരേഖയിലേക്ക് ചൈനീസ് സൈന്യം തള്ളിക്കയറി. സന്തോഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പട്ടാളം ഇവരെ തടഞ്ഞു. ഇരുവശവും താഴ്വരയും അതിന്റെ ചുവട്ടിലൂടെ കുത്തൊഴുക്കുള്ള അരുവിയും ഉള്ള പ്രദേശത്ത് ആയിരുന്നു ഇന്ത്യന്‍ സൈന്യം. കുന്നിന് മുകളില്‍ നിന്നും ഇന്ത്യന്‍ സൈന്യത്തിന് നേരെ കല്ലെറിയുകയും കല്ല് ഉരുട്ടിവിടുകയും ചെയ്തു. പിന്നാലെ സൈന്യം താഴേക്ക് ഇറങ്ങി വരികയും ഏറ്റുമുട്ടലില്‍ കലാശിക്കുകയും ചെയ്തു.അഞ്ച് ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയും പതിനൊന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് ചൈനീസ് സര്‍ക്കാരിന്റെ പ്രസിദ്ധീകരണമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ആന്ധ്രയിലെ വിജയവാഡ സ്വദേശിയാണ് വീരമൃത്യുവരിച്ച സന്തോഷ് ബാബു. തിങ്കളാഴ്ച രാത്രിയിലായിരുന്നു ആക്രമണം. വെടിവെപ്പ് ഉണ്ടായിട്ടില്ല. അല്ലാതെയുള്ള പോരാട്ടത്തിലാണ് മരണം സംഭവിച്ചത്. സാഹചര്യം വിലയിരുത്തുവാൻ വേണ്ടി വിദേശകാര്യ വകുപ്പ് മന്ത്രിയും സംയുക്ത സേനാ തലവനും കര വ്യോമ നാവിക സേനയുടെ തലവൻമാരും യോഗം ചേർന്നു. 1975 നു ശേഷം ആദ്യമായിട്ടാണ് ഇന്ത്യ ചൈന അതിർത്തിയിൽ സൈനികരുടെ രക്തം വീഴുന്നത്. അതീവ ഗൗരവത്തോടെയാണ് രാജ്യം ഈ സംഭവത്തെ സൂക്ഷിച്ചിട്ടുള്ളത്. ഇന്ത്യൻ ഭാഗത്തു സംഭവിച്ചതുപോലെ പോലെ മരണം ചൈനീസ് പക്ഷത്തും ഉണ്ടായിട്ടുണ്ട് എന്നാണ് വിവരം.

കഴിഞ്ഞ കുറേ ദിവസങ്ങളായി ഇന്ത്യ ചൈന ബന്ധം വഷളാകുന്നുണ്ട്. ഈയടുത്താണ് നേപ്പാളും ഇന്ത്യയെ പ്രകോപിപ്പിക്കാൻ ഒരുങ്ങിയത്. ഇന്ത്യൻ അതിർത്തി പ്രദേശങ്ങൾ ആയിരുന്ന മൂന്ന് സ്ഥലങ്ങൾ നേപ്പാൾ തങ്ങളുടേതാണെന്ന് അവകാശപ്പെട്ടിരുന്നു.

ഇന്ത്യൻ നഗരത്തിലെ റോഡ് നിർമാണം ആണ് സമീപകാലത്ത് ചൈന ഇന്ത്യ ബന്ധം വഷളായതിനെ പിന്നിലുള്ള പ്രകടമായി ചൂണ്ടിക്കാട്ടാൻ കഴിയുന്ന കാരണം.എന്നാൽ ചൈനയുടെ ഉള്ളിലിരിപ്പ് മറ്റുചിലത് ആകാനുള്ള സാധ്യതയും ഉണ്ട്. സൈന്യത്തെ ഏതുസമയവും ചൈനീസ് അതിർത്തിയിൽ എത്തിക്കുവാനുള്ള സംവിധാനങ്ങൾ ഇന്ത്യ ഏർപ്പെടുത്തിയപ്പോൾ പ്രകോപനം കൊള്ളുന്നത് ദീർഘകാല യുദ്ധ പദ്ധതി ചൈനയ്ക്ക് ഉള്ളതുകൊണ്ട് ആകാമെന്ന് വിലയിരുത്തലുണ്ട്.

അതിനിടെ ഇന്ത്യ അതിർത്തി കടന്ന് ചൈനീസ് സൈനീകരെ ആക്രമിക്കുകയായിരുന്നു എന്നാണ് ചൈനീസ് സർക്കാർ പറയുന്നത്. ഇന്ത്യ ഏകപക്ഷീയ നടപടികളുമായി മുന്നോട്ടു പോകരുതെന്നും പ്രകോപനം സൃഷ്ടിക്കരുതെന്നും ചൈനീസ് സർക്കാർ ആവശ്യപ്പെട്ടു.

വിദേശകാര്യ മന്ത്രി, സംയുക്ത സേനാതലവൻ കര, വ്യോമ, നാവികസേനകളുടെ തലവന്മാർ എന്നിവരുമായി ആശയവിനിമയം നടത്തിയതിനുശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കുകയാണ് ഇപ്പോൾ. ഇന്നലെ രാത്രിയിൽ ചൈനീസ് അതിർത്തിയിൽ ഉണ്ടായ വ വളരെ പ്രധാനമായ സംഭവമായി വിലയിരുത്തി രാജ്യം ചുവടുവെയ്ക്കുന്നു എന്ന സൂചനയാണ് നൽകുന്നത്.

പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *