റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീട് കാണിക്കാന്‍ വിളിച്ചുവരുത്തി ആഭരണങ്ങള്‍ കവര്‍ന്നു; രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലംഗസംഘം അറസ്റ്റില്‍

June 15, 2020 - 6:37 pm

കൊച്ചി: വീട്ടമ്മയെ വീടിനുള്ളില്‍ പൂട്ടിയിട്ട് മര്‍ദിച്ചശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം പേട്ടവയലില്‍ വീട്ടില്‍ കണ്ണന്‍(21), വടുതല അരൂക്കുറ്റി വേലിപ്പറമ്പ് വീട്ടില്‍ ബിലാല്‍(25), ചേര്‍ത്തല പാണാവള്ളി പുതുവില്‍നികത്ത് വീട്ടില്‍ അശ്വതി(27), നോര്‍ത്ത് പറവൂര്‍ കാട്ടിക്കളം അന്താരകുളം വീട്ടില്‍ ഇന്ദു(32) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. വസ്തു ബ്രോക്കറായ എറണാകുളം സ്വദേശിനിയാണ് സംഘത്തിന്റെ മര്‍ദനത്തിനിരയായത്.

കഴിഞ്ഞ അഞ്ചാംതീയതി ഉച്ചകഴിഞ്ഞ് നാലുമണിയോടെ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനടുത്ത് മൊണാസ്ട്രി റോഡില്‍ വാടകയ്ക്ക് കൊടുക്കാനുള്ള വീട് കാണിക്കാമെന്നറിയിച്ച് വീട്ടമ്മയെ സംഘം വിളിച്ചുവരുത്തി. തുടര്‍ന്ന് വീട്ടമ്മയെ പ്രതികള്‍ മുറികള്‍ കാണിക്കാമെന്നു പറഞ്ഞ് വീടിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു. തുടര്‍ന്ന് ഭീകരമായി മര്‍ദിക്കുകയും സ്വര്‍ണാഭരണങ്ങള്‍ കവരുകയും ചെയ്തു. മാത്രമല്ല, സംഭവം പോലീസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വീട്ടമ്മ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനിലെത്തി പരാതിനല്‍കി.

പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കണ്ണാടിക്കാട്ട് വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നുണ്ടെന്നു മനസിലായി. സെന്‍ട്രല്‍ പോലീസ് ഇവിടെയെത്തി പ്രതികളെ അറസ്റ്റ് ചെയ്തു. കവര്‍ച്ചചെയ്ത സ്വര്‍ണാഭരണങ്ങള്‍ പ്രതികള്‍ പൂച്ചാക്കലിലുള്ള ഒരു പണമിടപാട് സ്ഥാപനത്തില്‍ പണയംവച്ചതായും കണ്ടെത്തി. പ്രതികളെ റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *