റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്ഥാനിൽ നിന്നും കാണാതായി

June 15, 2020 - 12:22 pm

ന്യൂഡൽഹി: ഇന്ത്യയുടെ രണ്ട് നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്ഥാനിൽ കാണാതായി. ഇസ്ലാമാബാദിലെ നയതന്ത്ര കാര്യാലയത്തോട് അടുത്തുള്ള താമസസ്ഥലത്തു നിന്നും ആണ് ഇവരെ കാണാതായത്. (15/06/2020) രാവിലെ 8 മണി മുതൽ ആണ് കണാതെ ആയിട്ടുള്ളത്.

ചാരവൃത്തി ആരോപിച്ച് ഇന്ത്യയിൽ രണ്ട് പാകിസ്ഥാനി നയതന്ത്ര ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യലിനു ശേഷം രാജ്യത്ത് നിന്ന് പുറത്താക്കിയിരുന്നു. ഇതിനോടുള്ള പ്രതികരണം എന്ന നിലയിലാണ് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ ഇസ്ലാമാബാദിൽ നിന്ന് കാണാതായത് എന്ന് സംശയമുണ്ട്. പാകിസ്താൻ ചാരസംഘടനയായ ഐ എസ് ഐയുടെ ഉദ്യോഗസ്ഥർ ഇവരെ കടത്തിക്കൊണ്ടു പോയതാണെന്നും സംശയിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *