റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കഴിഞ്ഞ പ്രളയകാലത്ത് ഒരുകോടി രൂപ കേരളത്തിനു നല്‍കിയ സുശാന്ത് ഇപ്പോള്‍ കൈയില്‍ ഒന്നുമില്ലാത്ത അവസ്ഥയില്‍ ആയിരുന്നുവെന്ന് ജോലിക്കാരന്‍

June 15, 2020 - 12:06 pm

മൂംബൈ: കഴിഞ്ഞ പ്രളയകാലത്ത് ഒരുകോടി രൂപ കേരളത്തിനു നല്‍കിയ സുശാന്ത് ഇപ്പോള്‍ കൈയില്‍ ഒന്നുമില്ലാത്ത അവസ്ഥയില്‍ ആയിരുന്നുവെന്ന് ജോലിക്കാരന്‍ വെളിപ്പെടുത്തുന്നു. സുശാന്ത് അവസാനമായി ജോലിക്കാരനോടു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. മരണം തൊട്ടുമുന്നില്‍ കണ്ടതുപോലെയായിരുന്നു സുശാന്തിന്റെ വാക്കുകള്‍. അടുത്ത ശമ്പളം നല്‍കാന്‍ കഴിയുമോയെന്ന് തനിക്കറിയില്ലെന്നാണ് സുശാന്ത് ജോലിക്കാരനോടു പറഞ്ഞത്. കഴിഞ്ഞ മാസത്തെ ശമ്പളം നല്‍കിയപ്പോഴായിരുന്നു സുശാന്ത് ഇക്കാര്യം സൂചിപ്പിച്ചത്. ജോലിക്കാര്‍ക്കുള്ള മുഴുവന്‍ ശമ്പളവും സുശാന്ത് നല്‍കിയിരുന്നു.

ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്ത് സിങ് മരിച്ച വിവരം പുറംലോകമറിയുന്നത്. മുംബൈ ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ലോക്ഡൗണ്‍ കാലത്ത് ഒറ്റയ്ക്കായിരുന്നു വീട്ടില്‍ കഴിഞ്ഞിരുന്നത്. സുശാന്തിന്റെ മരണം ബോളിവുഡിനെയാകെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചു.

ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് സുശാന്ത് തന്റെ കരിയറിനു തുടക്കം കുറിച്ചത്. ശുദ്ദ് ദേശി റൊമാന്‍സ്, പികെ, എം എസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഡ്രൈവ് ആണ് സുശാന്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *