റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: മദ്യപിച്ച് വഴക്കുണ്ടാക്കുന്ന ഭര്‍ത്താവിനെ സഹിക്കാനാവാതെ കുട്ടിയുമായി വീടുവിട്ടിറങ്ങിയ അമ്മയും മകനും കുളത്തില്‍ മരിച്ചനിലയില്‍. നീണ്ടൂര്‍ ഓണംതുരുത്ത് ചന്ദ്രവിലാസം ചന്ദ്രബാബുവിന്റെ ഭാര്യ രഞ്ജി (36), മകന്‍ ശ്രീനന്ദ് (4) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ മുതല്‍ ഇരുവരെയും കാണാതായിരുന്നു. ചന്ദ്രബാബു തന്നെയാണ് ഭാര്യയെയും മകനെയും കാണാനില്ലെന്ന വിവരം തൊട്ടടുത്ത വീട്ടില്‍ താമസിക്കുന്ന രഞ്ജിയുടെ മാതാപിതാക്കളെയും മറ്റ് ബന്ധുക്കളെയും അറിയിച്ചത്. യുവതിയുടെ പിതാവിനൊപ്പമാണ് ചന്ദ്രമോഹന്‍ ഏറ്റുമാനൂര്‍ പൊലീസില്‍ പരാതി നല്‍കാനെത്തിയത്.

ചന്ദ്രബാബു പതിവായി മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ചൊവ്വാഴ്ചയും സമാനമായ രീതിയില്‍ വഴക്കുണ്ടായി. പരസരപ്രദേശങ്ങളിലെല്ലാം അന്വേഷിച്ചെങ്കിലും ഒരുവിവരവും കിട്ടിയില്ല. ശ്രീനന്ദ് പഠിക്കുന്ന അങ്കണവാടിക്കു സമീപത്തെ കുളത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരും കെട്ടിപ്പിടിച്ച നിലയിലുള്ള മൃതദേഹം കിട്ടിയത്. അഞ്ചാംക്ലാസ് വിദ്യാര്‍ഥി ശ്രീഹരി മൂത്ത മകനാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *