റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ജപ്പാന്‍: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ഗെയിമിങ് യൂട്യൂബര്‍ എന്ന ബഹുമതിയ്ക്ക അര്‍ഹയായി 90കാരിയായ മുത്തശ്ശി. ജപ്പാനിലെ ഹമാക്കോ മോറിയെന്ന മുത്തശ്ശിയാണ് കഥയിലെ താരം. തന്റെ 51ാമത്തെ വയസില്‍ ഗെയിം കളിക്കാന്‍ തുടങ്ങിയ മുത്തശ്ശി ഇപ്പോള്‍ ഗിന്നസ് ബുക്കിലും മുത്തശ്ശി ഗെയിം കളിച്ച് ഇടം നേടിയിരിക്കുകയാണ്.

ഇന്നലെയാണ്(08-06-20) മുത്തശിയുടെ പേര് ഗിന്നസ് ബുക്കിലും ഇടം പിടിച്ചത്.

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് മുത്തശ്ശിയുടെ ഒരു വിഡിയോയും പങ്കുവച്ചു. ഗെയിമര്‍ മുത്തശ്ശി എന്ന പേര് നല്‍കിയാണ് വിഡിയോ പങ്കുവച്ചത്. ഗെയിമര്‍ എന്ന രീതിയിലുള്ള അവരുടെ യാത്രയാണ് വിഡിയോയില്‍ പറയുന്നത്. ഒരു സിനിമ കാണുന്നത് പോലെയാണ് ഗെയിമിന്റെ മുന്നിലിരുന്നാലെന്നാണ് മുത്തശ്ശി പറയുന്നത്. പിന്നീട് എഴുന്നേല്‍ക്കാനേ തോന്നില്ലത്രേ.

1981ലാണ് വിഡിയോ ഗെയിം കളിക്കാന്‍ തുടങ്ങുന്നത്. വളരെ ബുദ്ധിമുട്ടു തോന്നിയെങ്കിലും കളി പഠിക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. തോറ്റാലും കളിയില്‍ നിന്നും പിന്‍മാറാതെ വീണ്ടും പരിശ്രമിക്കുമായിരുന്നെന്നും മുത്തശ്ശി പറയുന്നത്. ആക്ഷന്‍ ഗെയിമുകള്‍ കളിക്കാന്‍ മുന്‍പ് ഇഷ്ടമുണ്ടായിരുന്നില്ല. അത് വലിയ ബുദ്ധിമുട്ടായി തോന്നിയിരുന്നു. എന്നാല്‍ പിന്നീട് വിഡിയോ ഗെയിമിനോട് താത്പര്യം വരികയായിരുന്നു. ഇപ്പോള്‍ ലൈവായി വിഡിയോ ഗെയിം കളിക്കാനും മുന്നിലാണ് മുത്തശ്ശി. ദിവസവും ഏഴെട്ട് മണിക്കൂര്‍ കളിയ്ക്കും മുന്‍പ് ഇതിലും കൂടുതല്‍ സമയം കളിച്ചിരുന്നുവെന്നാണ് മുത്തശ്ശി പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *