റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

11 താലിബാന്‍ ഭീകരരെ അഫ്ഗാന്‍ സേന വധിച്ചു

June 7, 2020 - 1:21 pm

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ ഏറ്റുമുട്ടലില്‍ 11 താലിബാന്‍ ഭീകരരെ പോലിസ് സേന വധിച്ചു. ആറ് ഭീകരര്‍ക്ക് പരിക്കേറ്റു. മേഖലയിലെ ചെക്ക് പോയിന്റുകളില്‍ അഫ്ഗാന്‍ സൈന്യവും താലിബാനും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

അഫ്ഗാനിസ്താനിലെ ഹെല്‍മണ്ട് മേഖലയുടെ തെക്കന്‍ പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. ഇന്നലെ ശനിയാഴ്ച(06-06-2020)യാണ് ഏറ്റുമുട്ടലുണ്ടായത്.

കഴിഞ്ഞ ദിവസങ്ങളില്‍ അഫ്ഗാനിലുണ്ടായ ആക്രമണത്തില്‍ 7 അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. കാബൂളിലെ വടക്ക് ഭാഗത്തുള്ള പര്‍വാന്‍ ചെക്ക് പോയിന്റില്‍ നടത്തിയ ഭീകരാക്രമണത്തിലാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *