ഡൽഹി: ഡൽഹിയിൽ കൊറോണ ബാധിച്ച ഒരു മലയാളി കൂടി മരിച്ചു. സ്വകാര്യ ആശുപത്രിയിൽ എക്സ് ടെക്നീഷ്യൻ ആയിരുന്ന തിരുവല്ല സ്വദേശി എ കെ രാജപ്പൻ (60) ആണ് മരിച്ചത്. ഇന്നലെ ശനിയാഴ്ച (6/06/2020) നാണ് മരണമടഞ്ഞത്. ഡല്‍ഹിയില്‍ കൊറോണ ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് രാജപ്പന്‍.
കഴിഞ്ഞ 30 വർഷമായി കുടുംബാംഗങ്ങളോടൊപ്പം ഡൽഹിയിൽ താമസിച്ചുവരികയായിരുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബമാണ് അവരുടെ . കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു അദ്ദേഹം.
രോഗബാധിതനായി കുറച്ചു ദിവസങ്ങൾക്കു മുമ്പ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ശനിയാഴ്ച (6/06/2020) ന് രോഗം മൂർച്ഛിച്ചു . അതേതുടർന്ന് ആരോഗ്യനില വഷളായി. മരണമടഞ്ഞു. മൃതദേഹം സംസ്കരിച്ചു.



