മണ്ണാര്‍ക്കാട്: സിമന്റ് കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് ബൈക്കിനുമീതെ മറിഞ്ഞ് ദമ്പതികള്‍ മരിച്ചു. കല്ലുവഴി വള്ളിക്കാട്ട് ഗോപാലകൃഷ്ണന്(50), ഭാര്യ സജിത(45) എന്നിവരാണ് മരിച്ചത്. പുഞ്ചപ്പാടം വളവില്‍ വെള്ളിയാഴ്ച രാത്രി ഒന്പതോടെയായിരുന്നു സംഭവം. ലോറിക്കടിയില്‍പ്പെട്ട ഇരുവരും തല്‍ക്ഷണം മരിച്ചു. വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ചാണ് ലോറിക്കടിയില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞത്. മണ്ണാര്‍ക്കാട്ടുനിന്നെത്തിയ അഗ്നിരക്ഷാസേന ക്രെയിന്‍ ഉപയോഗിച്ച് ലോറി പൊക്കിമാറ്റിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. പാലക്കാട് ഭാഗത്തുനിന്ന് ചെര്‍പ്പുളശ്ശേരിയിലേക്കു പോവുകയായിരുന്നു ലോറി. ലോറി ഡ്രൈവര്‍ കടന്നുകളഞ്ഞു. മക്കള്‍: ശ്രുതി, ശ്രീരാഗ്. മരുമകന്: സജി.



