ദുബയ്: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൈദികനും അറബിക് സമൂഹത്തിന്റെ മതകാര്യ ഡയറക്ടറുമായ ഫാ. യൂസഫ് സാമി യൂസഫ് (63) യുഎഇയില്‍ അന്തരിച്ചു. നാലാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കത്തോലിക്ക ദേവാലയമായ ഷാര്‍ജ സെന്റ് മൈക്കിള്‍സ് പള്ളിയിലെ വൈദികനായിരുന്നു. പള്ളിക്കു കീഴിലെ മലയാളിസമൂഹം ഉള്‍പ്പെടെയുള്ള വിവിധ വിഭാഗങ്ങളുമായും സംഘടനകളുമായും മികച്ച ബന്ധം നിലനിര്‍ത്തിയിരുന്നു. ലബനന്‍ സ്വദേശിയായ ഫാ. യൂസഫ് കപ്പൂച്ചിന്‍ സന്ന്യാസസമൂഹത്തിലെ അംഗമാണ്. സംസ്‌കാരം പിന്നീട്.



