റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കാന്‍ ട്രെയിനിന് മുകളില്‍കയറിയ ആള്‍ ഷോക്കേറ്റ് വീണു.

May 15, 2020 - 5:56 pm

ബംഗളൂരു: ടിക് ടോക്ക് വീഡിയോ ചിത്രീകരിക്കാന്‍ ഗുഡ്‌സ് ട്രെയിനിന് മുകളില്‍കയറിയ ആള്‍ ഷോക്കേറ്റ് വീണു. ബംഗളൂരു സ്വദേശിയായ 22കാരനാണ് ഷോക്കേറ്റത്. മൈസൂരുവില്‍നിന്നു വന്ന ചരക്കുതീവണ്ടിക്ക് മുകളില്‍ കയറിയായിരുന്നു യുവാവിന്റെ സാഹസിക പ്രകടനം. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. ബെംഗളൂരുവിലെ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ മൈസൂരുവില്‍നിന്നെത്തിയ ചരക്കുതീവണ്ടിയുടെ മുകളില്‍ക്കയറി യുവാവ് കയറി. തുടര്‍ന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെ മുകളിലൂടെ കടന്നുപോകുന്ന ഹൈ ടെന്‍ഷന്‍ വൈദ്യുതിക്കമ്പിയില്‍ തട്ടുകയായിരുന്നു. ഇതോടെ യുവാവ് താഴേക്ക് തെറിച്ചുവീണു.

യുവാവ് വീഴുന്നത് റെയില്‍വേ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഉടന്‍ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചു. ഇയാളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ടിക്ടോക് വീഡിയോ നിര്‍മിക്കുന്നതിനിടെ പലര്‍ക്കും പരിക്കേല്‍ക്കുകയും ജീവന്‍ പൊലിയുകയും ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *