ടെഹറാന്‍ : ഇറാന്റെ യുദ്ധക്കപ്പല്‍ കത്തുകയും സൈനികര്‍ മരിക്കുകയും ചെയ്ത സംഭവത്തിന് ഒടുവില്‍ ഉത്തരമായി. സൈനിക പിഴവില്‍ സ്വന്തം യുദ്ധക്കപ്പലിനെ മിസൈല്‍ അയച്ചു തകര്‍ക്കുകയായിരുന്നു. അമേരിക്കയുമായി സംഘര്‍ഷം മുറ്റി നില്ക്കുന്ന സാഹചര്യത്തിലാണ് കപ്പല്‍ കത്തിയത്. മരണം എത്ര എന്ന് ആദ്യം സ്ഥിരീകരണം ഉണ്ടായിരുന്നില്ല. 19 പേര് കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇക്കാര്യം ഇറാന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഞായറാഴ്ച സൈനിക പരിശീലനത്തിലാണ് അബദ്ധം പിണഞ്ഞത്. കോണാരക് എന്ന് പേരുള്ള അകമ്പടി കപ്പലാണ് മിസൈല്‍ ഏറ്റ് തീപിടിച്ചത്. പരിശീലനത്തിന് നിശ്ചയിച്ചിരുന്ന ലക്ഷ്യസ്ഥാനത്തിന് അടുത്തുകൂടി ഈ കപ്പല്‍ ചെല്ലുകയും കപ്പലിന് നേരെ മിസൈല്‍ പ്രയോഗിക്കുകയും ആയിരുന്നു. ഞായറാഴ്ചയായിരുന്നു സംഭവം. ഒമാന്‍ കടലിടുക്കില്‍ വെച്ചാണ് അപകടമുണ്ടായത്.
40 ടണ്‍ ശേഷിയുള്ള കപ്പല്‍ 1988-ല്‍ ഡച്ചുകാര്‍ നിര്‍മ്മിച്ചതാണ്. 155 അടി നീളമുണ്ട് കപ്പലിന് .



