റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ ഡോക്ടര്‍മാരായ അച്ഛനും മകളും അമേരിക്കയില്‍ കൊവിഡ് 19 ബാധിച്ചു മരിച്ചു

May 8, 2020 - 5:58 pm

ഡല്‍ഹി: കൊവിഡ്19 ബാധിച്ച് ഇന്ത്യന്‍ കുടുംബത്തിലെ രണ്ട് ഡോക്ടര്‍മാര്‍ അമേരിക്കയില്‍ മരിച്ചു. ഡോക്ടര്‍മാരായ അച്ഛനും മകളുമാണ് ന്യൂജഴ്‌സിയില്‍ മരിച്ചത്. സര്‍ജന്‍ ഡോ. സത്യേന്ദ്ര ദേവ് ഖന്ന (78), മകള്‍ പ്രിയ ഖന്ന (43) എന്നിവരാണു മരിച്ചത്. ഡോ. സത്യേന്ദ്ര ദേവ് ഖന്ന ന്യൂജഴ്‌സിയില്‍ നിരവധി ആശുപത്രികളില്‍ സര്‍ജിക്കല്‍ വിഭാഗത്തില്‍ തലവനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

നെഫ്രോളജി, ഇന്റേണല്‍ മെഡിസിന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ യൂണിയന്‍ ഹോസ്പിറ്റലില്‍ ചീഫ് റെസിഡന്റ് ആയിരുന്നു. ന്യൂജഴ്‌സിയില്‍ ആദ്യമായ ലാപ്‌റോസ്‌കോപിക് ശസ്ത്രക്രിയ നടത്തിയ ഡോ. സത്യേന്ദ്ര കഴിഞ്ഞ 35 വര്‍ഷമായി ജോലിചെയ്യുന്ന ക്ലാര മാസ് മെഡിക്കല്‍ സെന്ററിലാണ് മരണമടഞ്ഞതെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *