റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഞ്ചാബിൽ ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടി

April 29, 2020 - 10:41 pm

ചണ്ഡിഗഡ്: പഞ്ചാബില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണ് അറിയിച്ചു. എന്നാല്‍ രാവിലെ 11 മുതല്‍ വൈകുന്നേരം 5 മണി വരെ ഇളവുകളുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിൽ ദേശീയതലത്തില്‍ പ്രഖ്യാപിച്ച രണ്ടാംഘട്ട ലോക്ക് ഡൗണ്‍ മെയ് 3ന് അവസാനിക്കും. അതിനിടെയാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫ്രന്‍സില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്നാവശ്യം പഞ്ചാബ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. മെയ് 17 വരെ ലോക്ക്ഡൗണ്‍ നീട്ടാനാണ് സംസ്ഥാനസർക്കാരിന്റെ നടപടി.

കേരളത്തിലും ലോക്ക്ഡൗണ്‍ മെയ് 15വരെ ഭാഗികമായി നീട്ടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *