എസ് എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ മെയ്‌ പത്തിന് ശേഷം

തിരുവനന്തപുരം ഏപ്രിൽ 21: ലോക്ക്ഡൗണിനെ തുടര്‍ന്ന് മാറ്റി വെച്ചിരുന്ന എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മേയ് പത്തിന് ശേഷം നടത്തും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം മേല്‍നോട്ട സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമായത്.

ഗള്‍ഫിലും ലക്ഷദ്വീപിലും പരീക്ഷാകേന്ദ്രങ്ങള്‍ ഉള്ളതിനാല്‍ ഇവിടങ്ങളിലെ ലോക്ഡൗണ്‍ ഇളവും ഹോട്‌സ്‌പോട്ട് കേന്ദ്രങ്ങളും കൂടി പരിഗണിച്ചായിരിക്കും പരീക്ഷാതിയതി തീരുമാനിക്കുക.

വേണ്ടിവന്നാല്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെയും ഉച്ചക്കുമായി നടത്തുമെന്നും കൂടുതല്‍ ക്ലാസ് മുറികള്‍ ഒരുക്കി മൂല്യനിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും യോഗത്തില്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →